ഇർവിങ് (ടെക്സസ്) ∙ കോളജ് വിദ്യാർഥികളായിരുന്ന രണ്ടു പെൺമക്കളെ വെടിവച്ചു കൊലപ്പെടുത്തി 12 വർഷത്തിലധികം ഒളിവിൽ കഴിഞ്ഞ ഈജിപ്ഷ്യൻ വംശജനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടെക്സസിലെ ഏഷ്യൻ വംശജർക്കിടയിൽ ഏറെ ശ്രദ്ധേയമായ കേസായിരുന്നു ഇത്. 2008 ജനുവരി 1നാണ് യാസർ അബ്ദുൽ സെയ്ദി കൊലപാതകം നടത്തിയത്. 18 ഉം (അമിനാ), 17 ഉം (സാറാ) വയസ്സുള്ള മക്കളെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നെന്നു പറഞ്ഞു കാറിൽ കയറ്റികൊണ്ടു പോയി വെടിവച്ച ശേഷം യാസർ കടന്നുകളയുകയായിരുന്നു. 2014 മുതൽ പിടികിട്ടാപുള്ളിയായി എഫ്സിഐ പ്രഖ്യാപിച്ച യാസറിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

കടുത്ത യാഥാസ്ഥിതികനായ യാസർ പെൺമക്കളുടെ പുരോഗമന ചിന്താഗതിയില്‍ അതൃപ്തനായിരുന്നുവെന്ന് പറയപ്പെടുന്നു. അതേസമയം ഇവരെ പീഡിപ്പിച്ചിരുന്നതായി മക്കൾ പരാതിപ്പെട്ടിരുന്നു. കാറിനകത്ത് വെടിയേറ്റ അമിനാ തൽസമയം മരിച്ചുവെങ്കിലും സാറാ മരിക്കുന്നതിന് മുൻപു പൊലീസിൽ വിളിച്ചു പിതാവ് തങ്ങളെ വെടിവച്ചതായി അറിയിച്ചിരുന്നു.

പി.പി.ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *