ന്യുയോർക്ക്: ദേവാലങ്ങൾ തുറന്ന് ആരാധനകൾ നടത്തുവാൻപറ്റാത്ത സാഹചര്യത്തിൽ മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ ആസ്ഥാനമായ ന്യുയോർക്ക് സീനായ് മാർത്തോമ്മ സെന്ററിൽ ഉള്ള അരമന ചാപ്പലിൽ നിന്ന് ഈ വർഷത്തെ പീഡാനുഭവവാര ശുശ്രുഷകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് അറിയിച്ചു.

ഏപ്രിൽ 5 ഹോശാന ഞയറാഴ്ച ന്യുയോർക്ക് സമയം രാവിലെ 10 മണിക്ക് മലയാളത്തിലും, ഏപ്രിൽ 9 പെസഹാ വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഇംഗ്ലീഷിലും, ഏപ്രിൽ 12 ഈസ്റ്റർ ഞായറാഴ്ച രാവിലെ 10 മണിക്ക് ഇംഗ്ലീഷിലും ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും ഉണ്ടായിരിക്കും. ഏപ്രിൽ 10 ദുഃഖവെള്ളിയാഴ്ച്ച മൂന്നു ഭാഗങ്ങളിലായിട്ടാണ് ശുശ്രുഷ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഭാഗ ശുശ്രുഷ മലയാളത്തിലും, രണ്ടും മുന്നും ഭാഗ ശുശ്രുഷകൾ ഇംഗ്ലീഷിലും ആയിരിക്കും.

ഭദ്രാസന ആസ്ഥാനത്തുനിന്നും നടത്തപ്പെടുന്ന പീഡാനുഭവ ആഴ്ചകളിലെ ശുശ്രുഷകൾ www.marthomanae.org എന്ന ഭദ്രാസന വെബ്സൈറ്റിൽ നിന്നും ദർശിക്കാവുന്നതാണ്. അബ്ബാന്യൂസ് നോർത്ത് അമേരിക്കയും പ്രസ്തുത ശുശ്രുഷകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഭദ്രാസന ആസ്ഥാനത്തു നിന്നും നടത്തപ്പെടുന്നതായ ഈ ശുശ്രുഷകളിൽ എല്ലാ വിശ്വാസികളും ഭക്തിയോടെ തത്സമയ സംപ്രേഷണത്തിൽ സംബന്ധിക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടുക്കുള അറിയിച്ചു.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *