ന്യൂ ജേഴ്‌സി : പാറ്റേഴ്സൺ സെയിന്റ് ജോർജ് സിറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വച്ച് സിറോ മലബാർ അൽമായ സംഘടനയായ എസ് എം സി സി യുടെ ആഭിമുഖ്യത്തിൽ ടാക്സ് സെമിനാർ സംഘടിപ്പിക്കുന്നു ! പ്രമുഖ സാമ്പത്തിക വിദ്‌ഗദനും ചാർട്ടേർഡ് അക്കൗണ്ടന്റുമായ ബാബു ജോസഫ് (സി പി എ ) യാണ് സെമിനാർ നയിക്കുന്നത്, ടാക്സ് നിയമങ്ങളിൽ 2018 ൽ വന്നിട്ടുള്ള മാറ്റങ്ങളെക്കുറിച്ചും 2019 ലെ ടാക്സ് ഫയൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഇൻകം ടാക്സ് സെമിനാർ 2019 ഡിസംബർ 8 ഞായറാഴ്ച ഉച്ചയ്ക്ക് 1: 45 ന് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.

ഐറ്റമൈസ്‌ഡ്‌ ഡിഡക്ഷൻ, റിയൽ എസ്റ്റേറ്റ് ടാക്‌സേഷൻ, ചൈൽഡ് ടാക്സ് ക്രെഡിറ്റ്, കോളേജ് എഡ്യൂക്കേഷൻ ക്രെഡിറ്റ്, സ്റ്റുഡൻറ് ലോൺ ഡിഡക്ഷൻ, വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളുടെ ഫയലിംഗ്, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ തുടങ്ങി നിരവധി മേഖലകളെക്കുറിച്ചു സെമിനാറിൽ പ്രതിപാദിക്കപ്പെടും, ചോദ്യങ്ങൾ ചോദിക്കുവാനും ഈ മേഖലയിലുള്ള സംശയങ്ങൾ ദൂരീകരിക്കുവാനും സഹായിക്കുന്ന ഈ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്നും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഫാദർ തോമസ് മങ്ങാട്ട്, എസ് എം സി സി പ്രസിഡന്റ് മരിയ തൊട്ടുകടവിൽ, ഫ്രാൻസിസ് പള്ളുപ്പേട്ട എന്നിവർ അറിയിച്ചു,

കൂടുതൽ വിവരങ്ങൾക്ക് : മരിയ തൊട്ടുകടവിൽ – 973-699-7825, ഫ്രാൻസിസ് പള്ളുപ്പേട്ട -201-560-7911

Venue Address: Saint George Syro Malabar Catholic Church
408 Getty Ave Paterson, New Jersey – 07503

ജോസഫ് ഇടിക്കുള

By admin

Leave a Reply

Your email address will not be published. Required fields are marked *