അരിസോണ: അലീന വിക്കറിന് വയസ് 12, ഹോം സ്‌കൂളിലൂടെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി അരിസോണ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ഒരുങ്ങുന്നു. ആസ്‌ട്രോണമിക്കല്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സ് ആന്‍ഡ് കെമിസ്ട്രിയില്‍ ബിരുദം നേടണമെന്നാണ് അലീന പറയുന്നത്.

പതിനാറ് വയസാകുമ്പോള്‍ നാസയില്‍ ജോലി കണ്ടെത്തണം. ബിരുദ പഠനത്തിനിടയില്‍ തന്നെ ശൂന്യാകാശ പേടകം എങ്ങനെ നിയന്ത്രിക്കണമെന്നു മനസിലാക്കണം. ജീവിതത്തിലെ ആഗ്രഹങ്ങള്‍ പുറത്തു പ്രകടിപ്പിക്കുക മാത്രമല്ല, അതു പ്രാവര്‍ത്തികമാക്കുന്നതിനുള്ള കഠിന പ്രയത്‌നത്തിലാണ് അലീന.

നാലു വയസില്‍ തന്നെ അലീന പറയുമായിരുന്നു നാസയില്‍ തനിക്ക് ജോലി ചെയ്യണമെന്ന് – അമ്മ സഫിന്‍ മക്വാര്‍ട്‌സ് പറഞ്ഞു.

ഭാവിയെക്കുറിച്ച് എനിക്ക് എന്‍റേതായ സ്വപ്നങ്ങളുണ്ട്. ഒരു എന്‍ജിനീയര്‍ ആകുക എന്നതായിരുന്നു എന്‍റെ ഏറ്റവും വലിയ ആഗ്രഹം. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ശൂന്യാകാശത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കണമെന്ന് ആഗ്രഹിച്ചു. ആഗ്രഹിക്കുന്നതൊന്നും അസാധ്യമല്ല എന്നാണ് എന്‍റെ വിശ്വാസം. പ്രായത്തേക്കാള്‍ വളര്‍ച്ച പ്രാപിച്ച ബുദ്ധിവൈഭവം പ്രകടിപ്പിക്കുന്ന അലീന മറ്റു കുട്ടികള്‍ക്കുകൂടി മാതൃകയാകുകയാണ്. മാതാപിതാക്കളുടെ സീമാതീതമായ സഹകരണം എനിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നതായും പന്ത്രണ്ടുവയസുകാരി അലീന പറഞ്ഞു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *