കാലിഫോര്‍ണിയ: മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കടത്തി കൊണ്ടുവന്ന 4 ടണ്ണോളം കഞ്ചാവ് കാലിഫോര്‍ണിയ അതിര്‍ത്തിയില്‍ ബോര്‍ഡര്‍ പെട്രോള്‍ പിടികൂടി.

പച്ചമുളകു നിറച്ച കാര്‍ഗോയില്‍ 300 പേക്കറ്റുകളായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 2.3 മില്യണ്‍ ഡോളര്‍ വിലമതിക്കുന്നതാണെന്ന് പിടിച്ചെടുത്ത കഞ്ചാവെന്ന് അധികൃതര്‍ പറഞ്ഞു.

ആഗസ്റ്റ് 15 വ്യാഴാഴ്ചയായിരുന്നു ഈ വന്‍വേട്ട നടത്തിയതെന്ന് യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

സാന്‍ഡിയാഗോയില്‍ ആദ്യം നടത്തിയ പരിശോധനയില്‍ പച്ചമുളകു മാത്രമാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദ പരിശോധയിലാണ് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. മെക്‌സിക്കന്‍ പൗരനായ 37 കാരന്‍ ഡ്രൈവറാണ് ട്രക്ക് ഓടിച്ചിരുന്നത്. മയക്കുമരുന്നിന്റേയും, കഞ്ചാവിന്റേയും പറുദീസയായി അറിയപ്പെടുന്ന മെക്‌സിക്കോയില്‍ നിന്നും കൊണ്ടുവന്ന ഇത്രയും കഞ്ചാവ് അമേരിക്കന്‍ സമൂഹത്തില്‍ വിതരണം ചെയ്യുന്നതിന് മുമ്പ് പിടികൂടാനായത് വന്‍നേട്ടമാണെന്ന് പോര്‍ട്ടര്‍ ഡയറക്ടര്‍ റോസ ഹെര്‍ണാണ്ടസ് പറഞ്ഞു.

അന്താരാഷ്ട്ര മയക്കുമരുന്നു ലോബിക്കു വന്‍ സാമ്പത്തികലാഭം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു ഈ കള്ളകടത്ത് തടയാന്‍ കഴിഞ്ഞതിന് അതിര്‍ത്തി സംരക്ഷണ സേനയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *