ന്യൂ ജേഴ്സി: ന്യൂ ജേഴ്സിയിലുള്ള മലയാളീ അസോസിയേഷനുകളായ കേരള കൾച്ചറൽ അസോസിയേഷൻ, മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സി, നാമം എന്നി സംഘടനകളുടെ സംയുക്ത ഓണഘോഷം സെപ്റ്റംബർ 15 ഞായറാഴ്ച്ച നാലു മണി മുതൽ Conlon Hall ളിൽ വെച്ച് (19 N. William Street, Bergenfield ,NJ 07621) അതിവിപുലമായ രീതിയിൽ നടത്തുന്നു.

അമേരിക്കയിൽ അത്ഭുതം സൃഷ്ഠിക്കാൻ സംഗീതപ്രതിഭകളുടെ സംഗമവേദിയാകാൻ ഫൊക്കാന പൂമരം 2019 ഈ ഓണാഘോഷത്തോടെ അനുബന്ധിച്ചു നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു.

വിജയലക്ഷ്മിക്കും , കല്ലറഗോപനും ഒപ്പം വയലിൻ മാന്ത്രികൻ ബിജു മല്ലാരി , സാക്സഫോണിൽ അത്ഭുതം സൃഷ്ഠിക്കാൻ കലാഭവൻ ചാക്കോച്ചൻ , മിമിക്രിയിലെ നവര്തനം രാഗേഷ് അടിമാലി കൂടാതെ നൃത്ത വിസ്മയം തീർക്കാൻ താരസുന്ദരിമാരായ നേഹ സക്സേന , നീന കുറുപ് ദിവ്യ , അനാമിക തുടങ്ങി മലയാള സിനിമയിലെ ഒരു കൂട്ടം കലാകാരൻമാർ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു. പ്രസിദ്ധ സിനിമ നിർമാതാവ് രഞ്ജിത് നായർ ആണ് ഈ ഷോ അമേരിക്കയിൽ എത്തിക്കുന്നത്.

ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌. ചെണ്ടമേളവും,ശിങ്കാരി മേളത്തോടും കുടി താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും അങ്ങനെ കേരളത്തിലെ ഓണത്തിന്റെ എല്ലാ ആഘോഷങ്ങളോടും കേരള തനിമയോട് കുടിആണ് ന്യൂ ജേഴ്സിയിലുള്ള മലയാളീ അസോസിയേഷനുകളുടെ സംയുക്ത ഓണഘോഷം കൊണ്ടാടുന്നതെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ഈ ഓണാഘോഷം ഫൊക്കാനയുടേ ചാരിറ്റി ഇവൻറ് ആണ്. ടിക്കറ്റ്സ് സ്‌പോൺസേർഡ് ചെയ്യുന്നത് എൻ, ബി.എൻ ഫൗണ്ടേഷൻ ആണ്. $50 ടിക്കറ്റ് മണി അതെ തുകയുടെ ഡിഫെൻസിവ് ഡ്രൈവിങ്ങ് പ്രോഗ്രമിൽ റിഡക്ഷൻ കിട്ടുന്നതാണ്. ആ തുക ഫോക്കനയുടെ ചാരിറ്റി ഇവന്റസിനു ഉപയോഗിക്കുന്നതാണ്. ഈ പ്രോഗ്രാം നേരിട്ടോ അല്ലാതെയോ യുള്ള എൻ, ബി.എൻ ഫൗണ്ടേഷന്റെ ചാരിറ്റി ഇവന്റ് കൂടിയാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാൻ പറ്റുന്ന ഫ്യൂഷൻ , മിമിക്രി , സ്ക്രിപ്റ്റ് , പാട്ടുകൾ തുടങ്ങി നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തിയാണ് ആണ് പൂമരം എന്ന ഷോ ചിട്ടപ്പെടുത്തിയിട്ടുള്ളത് . അവരോടൊപ്പം അടിയിയും പാടിയും ഈ വർഷത്തെ ഓണം നമുക്കു ഒരുമിച്ചാഘോഷിക്കാൻ എല്ലാവരെയും ഈ സംയുക്ത ഓണഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി കേരള കൾച്ചറൽ അസോസിയേഷന് വേണ്ടി പ്രസിഡന്റ് കോശി കുരുവിള മലയാളീ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിക്ക് വേണ്ടി പ്രസിഡന്റ് സുജ ജോസ് , നാമം പ്രസിഡന്റ് മാലിനി നായർ എന്നിവർ അറിയിച്ചു.

ഓണഘോഷം വിജയപ്രദമാക്കുവാന്‍ ന്യൂ ജേഴ്സി നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി മാധവൻ ബി നായർ, ടോമി കോക്കാട് , സജിമോൻ ആന്റണി , സുജ ജോസ്,ടി .എസ് .ചാക്കോ ,കോശി കുരുവിള, ജോയി ചാക്കപ്പൻ , ദേവസി പാലാട്ടി , എൽദോ പോൾ, മാലിനി നായർ , സജിത്ത് ഗോപിനാഥ്, ഫ്രാൻസിസ് കാരക്കാട് , വിജയ കുമാർ , പ്രിയ സുബ്രമണ്യം എന്നിവർ അപേക്ഷിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *