ഇറ്റാലിയന്‍ – അമേരിക്കന്‍ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന കൊളംമ്പസ് ദിന പരേഡില്‍ ഇത്തവണ പതിനായിരങ്ങള്‍ പങ്കെടുത്തു. ന്യൂയോര്‍ക്ക് സിറ്റിയിലെ മന്‍ഹട്ടനില്‍ ൪൪ സ്ട്രീറ്റ് മുതല്‍ 72 സ്ട്രീറ്റ് വരെ അവന്യു അഞ്ചിലൂടെ നടന്ന പരേഡില്‍ ചുവപ്പ് – വെള്ള – പച്ച എന്നീ നിറങ്ങളുടെ ഒരു സങ്കലനമായിരുന്നു എവിടേയും.

രാവിലെ 11.30ന് പരേഡ് ആരംഭിച്ചു. ഫെര്‍ഗാമ യു.എസ്.എയുടെ ചെയര്‍മാനായ മാസിമോ ഫെര്‍ഗാമോ ആയിരുന്നു പരേഡിന്‍റെ ഗ്രാന്‍ഡ് മാസ്റ്റര്‍.

ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ കൂമോ, ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ – ഡി – ബ്ലാസിയോ എന്നിവരും പരേഡില്‍ പങ്കെടുത്തു.

അനവധി ബ്രാന്‍ഡ് ഗ്രൂപ്പുകള്‍, സാംസ്കാരിക സംഘടനകള്‍, വര്‍ണ്ണാഭമായ ഫ്ളോട്ടുകള്‍ തുടങ്ങി 130ലധികം മാര്‍ച്ചിംഗ് ഗ്രൂപ്പുകള്‍ പരേഡിന് കൊഴുപ്പേകി.

കൊളംമ്പസ് സിറ്റിസണ്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരേഡ് വീക്ഷിക്കാന്‍ ഒരു മില്യനോളം പേര്‍ എത്തിയിരുന്നതായി കണക്കാക്കപ്പെടുന്നു.

1929ല്‍ ആരംഭിച്ച പരേഡിന്‍റെ 75-ാം വാര്‍ഷികമായിരുന്നു ഇത്തവണ.

ഗീവറുഗീസ് ചാക്കോ

By admin

Leave a Reply

Your email address will not be published. Required fields are marked *