ന്യൂയോര്‍ക്ക്: മദ്യപിച്ചു വാഹനം ഓടിച്ചാല്‍ എത്ര ഉന്നതനായാലും നിയമ നടപടികള്‍ക്ക് വിധേയനാകുമെന്നതിന് അടിവരയിടുന്നതാണ്. ഡിസംബര്‍ 31 ചൊവ്വാഴ്ച ന്യൂയോര്‍ക്ക് അസംബ്ലിയിലെ മൈനോറട്ടി ലീഡര്‍ ബ്രയാന്‍ കോമ്പിയുടെ അറസ്റ്റ്. രാത്രി വൈകിട്ട് വീടിനടുത്തായിരുന്നു സംഭവം.

പുതുവര്‍ഷം ആഘോഷിക്കുന്നതിനിടയില്‍ മദ്യപിച്ച് വാഹനം ഓടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ നേതാവ് തന്നെ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിലായ അസാധാരണ സംഭവം കൂടിയായിരുന്നവത്.

നേതാവ് ബ്രയാന്‍ കോബി ഓടിച്ച വാഹനം വിക്ടറിലെ കൗണ്ടി റോഡില്‍ അപകടത്തില്‍ പെട്ടതായി ജനുവരി 1 ന് ന്യൂയോര്‍ക്ക് ഒന്റാറിയൊ കൗണ്ടി ഷെറിഫ് കെവില്‍ ഹെസേഴ്‌സണ്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ക്കും അപകടം സംഭവിച്ചില്ലെന്നും മൈനോറട്ടി ലീഡറിനെ പത്ത് മണിയോടെ അറസ്റ്റ് ചെയ്തു തുടര്‍ നടപടികള്‍ക്കായി ഒന്റാറിയൊ കൗണ്ടി ജയിലിലേയ്ക്കയച്ചതായും ഹെസേഴ്‌സന്‍ പറഞ്ഞു. ബ്രയാന്റെ ആല്‍ക്കഹോള്‍ ലവല്‍ അനുവദനീയ അളവില്‍ നിന്നും .80% അധികമായിരുന്നുവെന്നും ഷെറിഫ് പറഞ്ഞു.

സംഭവിച്ചത് ഗുരുതരമായ ഒന്നാണെന്നും, ഇങ്ങനെയൊരിക്കലും സംഭവിയ്ക്കരുതായിരുന്നുവെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും പിന്നീട് മൈനോറട്ടി ലീഡര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *