ന്യൂജേഴ്‌സി: ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റിലെ സെര്‍ജന്റാണ് കെല്ലി ഹോര്‍ഷം. മരണത്തിലേക്കു നീങ്ങിയ തന്റെ ജീവിതത്തെ തിരികെ കൊണ്ടുവരുന്നതിന് സ്വന്തം മകന്റെ ശ്വാസകോശം ദാനം ചെയ്ത മാതാവ് മെഡലിന്‍ ഡിമാര്‍ക്കോഹനോട് എങ്ങനെയാണ് നന്ദി അറിയിക്കുക എന്നറിയില്ല. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍്ട്ട്‌മെന്റ് ഫെബ്രുവരി 27 വ്യാഴാഴ്ച സംഘടിപ്പിച്ച സ്‌പെഷല്‍ റെയര്‍ ഡിസീസ് ഡെ യില്‍ (Special Rare Disease Day) യില്‍ കണ്ടുമുട്ടിയ ഡിമാര്‍ക്കോവിനോടു വികാരാധീനയായി കെല്ലി ഉരുവിട്ടത് കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.

ഇളയ മകളുടെ പ്രസവസമയത്താണ് കെല്ലിയില്‍ മാരകമായ ശ്വാസകോശരോഗം കണ്ടെത്തിയത്. പെട്ടെന്ന് ശ്വാസോച്ഛാസം നിലച്ച കെല്ലിയെ ഡോക്ടര്‍മാര്‍ വളരെ പാടുപെട്ടാണ് പൂര്‍വ്വസ്ഥിതിയിലേക്കെത്തിച്ചത്. രോഗപരിഹാരത്തിന് ഒരു മാര്‍ഗ്ഗം മാത്രമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത് ‘ശ്വാസകോശം മാറ്റിവെയ്ക്കുക.’

2018 ലാണ് കെല്ലിയുടെ പ്രതീക്ഷകള്‍ക്ക് ചിറകുമുളച്ചത്. 34 വയസ്സില്‍ മരണത്തിന് കീഴടങ്ങിയ ഡിമാര്‍ക്കോസിന്റെ മകന്‍ റോണാള്‍ഡിന്റെ ശ്വാസകോശം കെല്ലിക്കു വേണ്ടി ദാനം ചെയ്യുവാന്‍ ഡിമാര്‍ക്കോ തയ്യാറായി. ദാതാവിനെ കണ്ടെത്തിയതോടെ ഡോക്ടര്‍മാരുടെ ശ്രമഫലമായി കെല്ലിയില്‍ വിജയകരമായി റൊണാള്‍ഡിന്റെ ശ്വാസകോശം തുന്നിപിടിപ്പിച്ചു.

മാന്‍ ഹാട്ടനില്‍ നാലു മക്കളുമായി കഴിയുന്ന പതിനഞ്ചു വര്‍ഷത്തെ സര്‍വീസുള്ള കെല്ലി ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവതിയായി ന്യൂയോര്‍ക്കിന്റെ തെരുവീഥികളില്‍ സജ്ജീവ സേവനത്തിലാണ്. അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചു ബോധവല്‍ക്കരിക്കുന്നതിനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *