അവർക്കൊപ്പം എന്ന മൂവിക്കും, ടോറൻറ്റ് എന്ന ഷോർട് ഫിലിമിനും ശേഷം സ്വീറ്റ് സിസ്റ്റീൻ എന്ന ഷോർട് മൂവി ഗണേഷ് നായർ സംവിധാനം ചെയ്‌ത്‌ റിലീസ് ചെയ്യ്തു. ഏറെ പുതുമകളോടെ ചിത്രീകരിച്ചിരിക്കുന്ന ഈ ഷോർട് മൂവി പല പ്രത്യേകതകളോടും കുടി ചിത്രികരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം ഗണേഷ് പങ്കുവെക്കുകയുണ്ടായി . ആദ്യന്തം വളരെ ലളിതമായി ചിത്രികരിച്ചിരിക്കുന്ന ഓരോ രംഗങ്ങളിലും അമേരിക്കൻ മലയാളികൾക്ക് അഭിമാനം പകരും വിധം ഒരു ദൃശ്യവിരുന്നിൻറെ ഒരു പൂക്കളം ഒരുക്കാൻ ഗണേഷിനു കഴിഞ്ഞു.

ടീൻ ഏജ്‌ കാലത്തു കുട്ടികളിൽ ഉണ്ടാകുന്ന ഓരോ മാറ്റവും രക്ഷകർത്താക്കളേ അലസോരപ്പെടുത്താറുണ്ട് , സ്നേഹത്തോടും , കാരുണ്യത്തോടും ഉള്ള ഇടപെടൽ കുട്ടികളെ നമ്മളിലേക്ക് കൂടുതൽ അടുപ്പിക്കാൻ കഴിയും . എന്തിനും രക്ഷകർത്താക്കളുടെ സപ്പോർട്ട് ഉണ്ടെന്ന ഒരു തോന്നൽ അവരിൽ കൂടുതൽ കോൺഫിഡൻസ് ഉണ്ടാക്കി എടുക്കാൻ കഴിയും എന്ന് ഈ ഷോർട് മൂവിയിലൂടെ ഗണേഷ് നായർ വരച്ചു കാട്ടുന്നു.

മാതൃകാപരമായ ജീവിതവും സമീപനവും ആണ് നമ്മെ നാളെയുടെ വാഗ്ദാനമായി വിലയിരുത്തപ്പെടുന്നത്. തിന്നതും കുടിച്ചതും ആസ്വദിച്ചതും സമ്പാദിച്ചതും ഒന്നുമല്ല നമ്മെ നല്ലവനാക്കുന്നതു , പിന്നെയോ നമ്മളിൽഉള്ള നന്മയുടെ അംശങ്ങള്‍, സല്‍കര്‍മങ്ങള്‍, നല്ല ചിന്തകൾ എന്നിവയാണ് ഒരുവനെ സമൂഹത്തിൽ മാന്യനാക്കുന്നത് . അങ്ങനെ യുള്ള പൗരന്മാരാക്കി നമ്മുടെ കുട്ടികളെ വളർത്തി എടുക്കുക എന്നതാണ് ഓരോ രക്ഷകർത്താക്കളും ആഗ്രഹിക്കുന്നതും. അത് സ്നേഹത്തിൽ കുടി കഴിയും എന്നുകൂടിയാണ് ഇതിൽ വരച്ചുകാട്ടാൻ ശ്രമിച്ചതും.

അമേരിക്കയിൽ വളരുന്ന കുട്ടികൾ പൊതുവെ തന്റെ സംസ്കാരമാണ് ഏറ്റവും മുന്തിയതും ഉത്തമമെന്നും ചിന്തിക്കുമ്പോള്‍ മറ്റു സംസ്കാരങ്ങളിലെ നന്മ കാണാന്‍ സാധിക്കാതെ പോകും. അവർ ഏത് സംസ്കാരത്തില്‍ വളര്‍ന്നാലും അവരെ സ്നേഹിച്ചു വളർത്തുകയാണെങ്കിൽ അവർ നമ്മളോടൊപ്പം എല്ലാ സംസ്കരവും ഉൾപ്പെടുത്തി വളർത്താൻ കഴിയും എന്ന് വളരെ വ്യത്യസ്തമായ പ്രമേയം ആണ് പ്രേക്ഷകർക്ക് നൽകുന്നത്.
അഭിനേതാക്കളായി ക്രിസ് തോപ്പിൽ , വത്സ തോപ്പിൽ , സഞ്ജന ജയ്‌സ്വാൾ , ദേവിക നായർ , അവന്തിക നായർ , കൊച്ചുണ്ണി ഇളവൻ മഠം , പ്രിയ പോൾ, അരവിന്ദ് പദ്മനാഭൻ, പ്രജീഷ് രാമചന്ദ്രൻ , കജോൾ ഖദ്രി ,ഹർഷിത സേട്ട് എന്നിവർ വേഷം ഇട്ടു .

തോപ്പിൽ പ്രൊഡക്ഷൻസിന്റ്റെ ബാനറിൽ നിർമ്മിച്ച സ്വീറ്റ് സിസ്റ്റീൻ എന്ന മൂവിയുടെ കഥയും , സംവിധാനവും ഗണേഷ് നായർ നിർവഹിച്ചു. കൊച്ചുണ്ണി ഇളവൻ മഠം എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ആയും , മനോജ് നമ്പ്യാർ (ഡയറക്ടർ ഫോട്ടോഗ്രാഫി ), തിരക്കഥ, ഗാനരചന അജിത് എൻ നായർ , റെജിൻ രവീന്ദ്രൻ അസ്സോസിയേറ്റ് ഡയറക്ടർ , ഗിരി സൂര്യ പശ്ചാത്തല സംഗീതവും , ബിജു രത്‌നം എഡിറ്റിങ് , വിനോദ് കെആർകെ ഓഫീസ് നിർവഹണം , അരവിന്ദ് പദ്മനാഭൻ , മൈഥിലി കൃഷ്ണൻ എന്നിവർ പ്രൊഡക്ഷൻ കോർഡിനേറ്റർസ് ആയും പ്രവർത്തിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *