മാസ്സച്യുസെറ്റ്‌സ്: ഒക്ടോബര്‍ 1 അതിരാവിലെ സ്വവസതിയില്‍ നിന്നും രണ്ട് പേര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ പ്രമുഖ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായി തുഷാര്‍ ആത്രയുടെ (50) കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000 ഡോളര്‍ പ്രതിഫലമായി നല്‍കുന്നതാണെന്ന് സാന്റാ ക്രൂസ് കൗണ്ടി ഷെറിഫ് ജിം ഹാര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 30 വരെയാണ് അവാര്‍ഡ് തുകയുടെ കാലാവധിയെന്നും ജിം പറഞ്ഞു.

തുഷാര്‍ വധത്തിന് കാരണക്കാരായ പ്രതികളെ കണ്ടെത്തുന്നതിന് സാധ്യമായതെല്ലാം പോലീസ് ചെയ്തുവെങ്കിലും ഇതുവരെ ഓരു സൂചന പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊതുജനങ്ങലുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതെന്നും കഴിഞ്ഞ വാരാന്ത്യം പുറത്തുവിട്ട പ്രസ്താവനയില്‍ ചീഫ് പറഞ്ഞു.

തുഷാര്‍ താമസിച്ചിരുന്ന കാലിഫോര്‍ണിയ സാന്റാ ക്രൂസ് കൊട്ടാര സമമായ വീട്ടില്‍ നിന്നും, കാമുകിയുടെ സാന്നിധ്യത്തിലാണ് രാവിലെ രണ്ട് പേര്‍ കയറിവന്ന് ബലമായി തുഷാറിനെ കാറില്‍ കയറ്റി കൊണ്ടുപോയത്. കാമുകിയുടെ ബി എം ഡബ്ലിയു കാറാണ് പ്രതികള്‍ (മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന) ഇതിനായി ഉപയോഗിച്ചത്.

അന്ന് വൈകിട്ട് പത്ത് മൈല്‍ ദൂരത്തില്‍ തുഷാറിന്റെ കൊല്ലപ്പെട്ട മൃതദേഹമ കാറില്‍ നിന്നും കണ്ടുടുത്തു. ഈ സംഭത്തില്‍ കാമുകി റെയ്ച്ചല്‍ എമര്‍ലിയെ സംശയിക്കുന്നില്ലെന്ന് സാന്റ്ക്രൂസ് ഷെറിഫ് ആഷ്‌ലി പറഞ്ഞു.

ആത്ര നെറ്റ് സ്ഥാപകനും, സി ഇ ഓയുമായ ഇയ്യിടെയാണ് കാനമ്പിന് ഡിസ്‌പെന്‍സറി ആന്റ് ഡലിവറി സര്‍വ്വീസ് ആരംഭിച്ചത്. വ്യാപാര രംഗത്തെ കിടമത്സരമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് അന്വേ,ിക്കുന്നുണ്ട്.

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *