ലെബക്ക് : മാർത്തോമ്മ സഭയുടെ മുൻ കൗൺസിൽ അംഗവും, നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന മുൻ ട്രഷറാറും, അത്മായ നേതാക്കളിൽ പ്രമുഖനും ആയിരുന്ന ഡോ.ജോൺ പി.ലിങ്കന്റെ പൊതു ദർശനവും, സംസ്കാര ശുശ്രുഷയോട് അനുബന്ധിച്ചുള്ള ഒന്നാം ഭാഗ ശുശ്രുഷയും ജൂൺ 19 വെള്ളിയാഴ്ച 3 മുതൽ 5 മണി വരെ ടെക്സാസിലെ ലെബക്കിലുള്ള റെസ്‌താവെൻ ഫ്യൂണറൽ ഹോമിൽ (5740 West 19th Street, Lubbock, TX 79407) വെച്ച് നടത്തപെടുന്നതാണ്.

ജൂൺ 20 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് ലെബക്ക് ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ വെച്ച് (101 E 81st Street Lubbock, Texas 79416) ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രുഷകൾ നടത്തപ്പെടുന്നതും തുടർന്ന് റെസ്‌താവെൻ സെമിത്തേരിയിൽ (5740 West 19th Street, Lubbock, TX 79407) സംസ്കരിക്കുന്നതുമാണ്.

ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിന് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയപ്പെട്ടാണ് സംസ്കാര ചടങ്ങുകളുടെ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ശുശ്രുഷകൾ നടക്കുമ്പോൾ പള്ളിയിൽ ആകെ 40 പേർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരിക്കുകയാണ്. ശനിയാഴ്ച രാവിലെ 11 മുതൽ 12 മണി വരെ പള്ളിയിൽ വെച്ച് പൊതുദർശനത്തിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട് എന്ന് ഇടവക വികാരി റവ.സോനു വർഗീസ് അറിയിച്ചു. സംസ്കാര ശുശ്രുഷകൾ www.onetwothreelive.com എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണ്.

ഇന്ന് (വ്യാഴം) ന്യുയോർക്ക് സമയം വൈകിട്ട് 8 മണിക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസിന്റെ അധ്യക്ഷതയിൽ ഡോ.ജോൺ പി.ലിങ്കന്റെ നിര്യാണത്തിൽ ഒരു അനുസ്മരണ സമ്മേളനം സൂം (zoom) കോൺഫറൻസിലൂടെ നടത്തപ്പെടുന്നതാണെന്ന് ഭദ്രാസന സെക്രട്ടറി റവ.മനോജ് ഇടിക്കുള അറിയിച്ചു.

Meeting ID : 843 6837 6147
Password : 015168

By admin

Leave a Reply

Your email address will not be published. Required fields are marked *