ഡിട്രോയിറ്റ്: ഡിട്രോയിറ്റ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്‌ടോബര്‍ 24 മുതല്‍ 27 വരെ തീയതികളില്‍ ഡിട്രോയിറ്റ് മാര്‍ത്തോമാ പള്ളിയില്‍ വച്ചു നടത്തപ്പെടുന്നു.

ഡിട്രോയിറ്റ് മാര്‍ത്തോമാ ചര്‍ച്ച് ക്വയറിന്റെ ഗാനശുശ്രൂഷയോടെ വൈകിട്ട് 6.30-നു ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ യോഗത്തില്‍ റവ. എബി തോമസ് തരകന്‍ പ്രസംഗിക്കും. തേവലക്കര സ്വദേശിയായ റവ.എബി തരകന്‍ മികച്ച കണ്‍വന്‍ഷന്‍ പ്രാസംഗീകനും, ഇപ്പോള്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയുമാണ്.

ഒക്‌ടോബര്‍ 27-നു ഞായറാഴ്ച ക്രൈസ്തവ കുടുംബ സമര്‍പ്പണ ഞായറായി ആചരിക്കും. അംഗങ്ങള്‍ കുടുംബമായി വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുകയും, ദശാംശം വിശുദ്ധ ദേവാലയത്തില്‍ സമര്‍പ്പിക്കുകയും ചെയ്യും. ഇതിനോടുചേര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും. ഏവരേയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി റവ. വര്‍ഗീസ് തോമസ് അറിയിച്ചു.

അലന്‍ ചെന്നിത്തല

By admin

Leave a Reply

Your email address will not be published. Required fields are marked *