പ്ലാനൊ(ഡാളസ് ): ഡാളസ്സില്‍ മാര്‍ച്ച്14നു കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9.30 ന് പരിപാടികള്‍ ആരംഭിക്കും. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ലോക പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്.

വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം സെഹിയോൻ മാർത്തോമ ചർച്ചാണ് നേതൃത്വം നല്‍കുന്നത്. യോഹന്നാന്റെ സുവിശേഷം 5-ാം അദ്ധ്യായം 2-9 വരെയുള്ള വാക്യത്തിന്റെ അടിസ്ഥാനത്തില്‍ ‘എഴുന്നേറ്റ് കിടക്ക എടുത്തു നടക്ക’ എന്ന ആപ്തവാക്യമാണ് പ്രധാന ചര്‍ച്ചക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രീമതി നീതി പ്രസാദ് ഈ വര്‍ഷത്തെ മുഖ്യസന്ദേശം നല്‍കും .

ലോകമെമ്പാടുമുള്ള വനിതകള്‍ ഈ ദിനത്തില്‍, ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും കഴിയുന്ന സ്ത്രീകളുടേയും കുട്ടികളുടേയും വിമോചനത്തിനും സ്ത്രീകളുടെ വിദ്യാഭ്യാസം അവരുടെ ആരോഗ്യസംരക്ഷണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍, ദൈവകൃപയില്‍ അവരെ സംരക്ഷിക്കുന്നതിനും മറ്റുമായി പ്രാര്‍ത്ഥനകള്‍ നടത്തും ലോകപ്രാര്‍ത്ഥനാദിന കൗണ്‍സില്‍ എല്ലാവര്‍ഷവും ഒരു രാജ്യത്തെ ഇതിലേക്കായി തിരഞ്ഞെടുക്കും. ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുന്ന രാജ്യം സിംബാവെ ആണ് സിംബാവെ എന്ന രാജ്യത്തിലെ സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍, പരിഹരിക്കപ്പെടുവാനാണ് പ്രധാന പ്രാര്‍ത്ഥന.

ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.റവ.മാത്യു മാത്യൂസുമായി 972 423 4886 നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *