ഡാളസ്: 2017 ജനുവരി ആറിനുശേഷം ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ ആദ്യമായി കനത്ത ഹിമപാതം (മഞ്ഞുവീഴ്ച) ഉണ്ടായതായി നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. ജനുവരി പതിനൊന്നാം തീയതി ശനിയാഴ്ച രാവിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ഹിമപാതം ഡന്റണ്‍, വൈസ് കൗണ്ടികളില്‍ മൂന്നു ഇഞ്ചുവരെ ലഭിച്ചതായും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം മെട്രോപ്ലക്‌സിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും ലഭിച്ചിരുന്നു. പല ഭാഗങ്ങളിലും ഉണ്ടായ പേമാരി വാഹന ഗതാഗതത്തെപോലും സാരമായി ബാധിച്ചു. നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട 144-ലധികം സര്‍വീസുകള്‍ റദ്ദാക്കുകയും, പല സര്‍വീസുകളും വൈകി പുറപ്പെടുകയും ചെയ്തു.

ഡാളസിലെ താപനില കഴിഞ്ഞ ദിവസങ്ങളില്‍ 60-70 ഡിഗ്രിവരെ ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ താപനില താഴുകയും ശനിയാഴ്ച രാവിലെ 35 ഡിഗ്രിയില്‍ എത്തുകയും ചെയ്തു.

അപ്രതീക്ഷിതമായി ഉണ്ടായ ഹിമപാതം കുട്ടികളും കുടുംബാംഗങ്ങളും ശരിക്കും ആഘോഷിച്ചു. ശനിയാഴ്ച വൈകിട്ടോടെ താപനില അറുപതുകളിലേക്ക് ഉയര്‍ന്നു. ഞായറാഴ്ച നല്ല കാലാവസ്ഥയായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.

പി.പി. ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *