ചിക്കാഗോ : ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന് സ്വന്തമായി ഒരു ഭവനം ഉണ്ടായപ്പോള്‍ കേരളത്തില്‍ പ്രളയത്തിന്റെ കെടുതിയിലും അല്ലാതെയും ഭവനമില്ലാതെ വിഷമിക്കുന്ന നിര്‍ധനരായ കുടുംബങ്ങള്‍ക്ക്, അവരും നമ്മുടെ സഹോദരങ്ങള്‍ എന്ന തിരിച്ചറിവിലൂടെ ഇങ്ങ് ഏഴാം കടലിനുമപ്പുറം ആണെങ്കിലും നമ്മുടെ നാടിന്റെ നൊമ്പരം എന്നും പ്രവാസികളുടെ വേദനയാണെന്ന തിരിച്ചറിവിലൂടെ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് ഒരു ബൃഹത്തായ ഭവനനിര്‍മ്മാണ ചാരിറ്റി പദ്ധതിക്ക് രൂപം കൊടുത്തുവരുന്നു.

ഇതിന്റെ ഭാഗമായി ഈ വര്‍ഷം ക്ലബ്ബ് മെമ്പര്‍മാരായ തോമസ് ഇലവിങ്കല്‍, സണ്ണി ഇണ്ടിക്കുഴി, പീറ്റര്‍ കുളങ്ങര എന്നിവര്‍ ഓരോ വീടും സോഷ്യല്‍ ക്ലബ്ബ് രണ്ടു വീടും നിര്‍മ്മിച്ചു കൊടുക്കുവാന്‍ തീരുമാനിച്ചു.

സേവനരംഗത്ത് ഒരു ഒറ്റയാള്‍ പോരാളിയെപ്പോലെ പാവങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വീടില്ലാത്തവര്‍ക്ക് വീടു വച്ചു നല്‍കുന്ന വിപ്ലവകരമായ ഒരു ദൗത്യം ഏറ്റെടുത്തു മുന്നേറുന്ന പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ. സുനില്‍ ടീച്ചര്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിക്കുകയുണ്ടായി. സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. പീറ്റര്‍ കുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ വച്ച് സുനില്‍ ടീച്ചറെ ആദരിക്കുകയും ചെയ്തു. യാതൊരു സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാത്ത ഈ കാലഘട്ടത്തില്‍ ടീച്ചറെപ്പോലുള്ളവരുടെ ഇതുപോലുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ വളരെ സ്ലാഹനീയമാണെന്ന് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, വൈസ് പ്രസിഡന്റ് ജിബി കൊല്ലപ്പിള്ളി, സെക്രട്ടറി റോണി തോമസ്, ട്രഷറര്‍ സണ്ണി ഇടിയാലി, ജോയിന്റ് സെക്രട്ടറി സജി തേക്കുംകാട്ടില്‍, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ സംയുക്തമായി പറഞ്ഞു. സോഷ്യല്‍ ക്ലബ്ബിന്റെ ഭവനനിര്‍മ്മാണ പദ്ധതിയെപ്പറ്റി ടീച്ചറോടു പറയുകയും ടീച്ചര്‍ അത് ഏറ്റെടുക്കുകയും ചെയ്തു.

മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *