ഡാളസ് : കൊലക്കേസ്സ് പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷ വിധിച്ച ശേഷം ചേംബറില്‍ നിന്നും ഇറങ്ങിവന്ന് പ്രതിയെ ആലിംഗനം ചെയ്യുകയും, ബൈബിള്‍ വാക്യം(യോഹ.3.16) വായിച്ചു പ്രതിയെ ആശ്വസിപ്പിക്കുകയും ചെയ്ത ജഡ്ജിയുടെ അസാധാരണമായ സ്‌നേഹപ്രകടനത്തിന് ഡാളസ് കോര്‍ട്ട് റൂമും, അവിടെ കൂട്ടിയിരുന്നവരും സാക്ഷ്യം വഹിച്ചു. കോടതിയുടെ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല, എന്നാണ് അവിടെ കൂട്ടിയിരുന്ന അറ്റോര്‍ണിമാരും, മറ്റുള്ളവരും ഒരു പോലെ അഭിപ്രായപ്പെട്ടത് ഒക്ടോ. 2നായിരുന്നു സംഭവം.

അപ്രതീക്ഷിതമായ ജഡ്ജിയുടെ സ്‌നേഹപ്രകടനത്തിനുമുമ്പില്‍ കണ്ണീര്‍ അടക്കുവാന്‍ പോലും പ്രതിയായ മുന്‍ വനിതാ പോലീസ് ഓഫീസര്‍ക്ക് കഴിഞ്ഞില്ല. സ്വന്തം അപ്പാര്‍ട്ട്‌മെന്റാണെന്ന് തെറ്റിദ്ധരിച്ചു മറ്റൊരു ഭൂമിയില്‍ കടന്നു ചെന്നു. അവിടെയുണ്ടായിരുന്ന ബോത്തം ജോണ്‍(26) നെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സിലെ പ്രതി ആംബര്‍ ഗൈഗറിനെയാണ് ജഡ്ജി റ്റാമി കെംപ ആലിംഗനം ചെയ്തു. മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിന് കൂടെ ഡാളസ് കോടതി സാക്ഷ്യം വഹിച്ചു. കൊല്ലപ്പെട്ട ബോത്തം ജോണിന്റെ സഹോദരന്‍ പ്രതിയായ പോലീസ് ഓഫീസറെ ആലിംഗനം ചെയ്യുന്നതിന് ജഡ്ജിയുടെ അനുമതി തേടി. ജഡ്ജി അതനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുന്നിടത്തുനിന്നും ഇരുവരും എഴുന്നേറ്റു പരസ്പരം ആലിംഗനം ചെയ്തതും, സഹോദരനെ കൊലപ്പെടുത്തിയ ആംബറിനോടു യാതൊരു വെറുപ്പോ, വൈരാഗ്യമോ ഇല്ലെന്നു മാത്രമല്ല സ്‌നേഹമാണെന്നു പറഞ്ഞപ്പോള്‍ ആംബര്‍ ഗൈഗര്‍ പൊട്ടികരഞ്ഞതു കോടതിയില്‍ കൂടിയിരുന്നവരുടെ കണ്ണുകളെ കൂടെ ഈറനണിയിച്ചു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *