2020 ജൂലൈ 3 മുതല്‍ 5 വരെ ന്യൂ യോർക്കിൽ വെച്ച് നടത്തുന്ന നായർ സംഗമത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും സ്വീകരിക്കാന്‍ യൂണിയൻഡെയ്ൽ മാറിയറ്റ് ഒരുങ്ങിക്കഴിഞ്ഞു.

മുന്ന് ദിവസങ്ങളിലായി അരങ്ങേറുന്ന ഈ ഗ്ലോബൽ നായർ സംഗമത്തിന് ആതിഥ്യമരുളാന്‍ മാറിയറ്റ് ഹോട്ടല്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ കണ്‍വന്‍ഷണ്‍ എൻ. എസ്. എസ് ഓഫ് നോർത്ത് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആക്കുവാൻ ഭരവാഹികള്‍ ശ്രമികുന്നുണ്ട്.

നൂറുകണക്കിന് ബാലികമാരും യുവതികളും കേരളത്തനിമയോടെ അണിഞ്ഞുഒരുങ്ങി താലപ്പൊലിയും , വര്‍ണ്ണശബളമായ മുത്തുക്കുടകളും , പുലികളിയും സാമൂഹ്യസാംസ്‌ക്കാരികരംഗത്തെ പ്രഗല്‍ഭരായവര്‍ അണിയിച്ചൊരുക്കുന്ന വാദ്യചെണ്ടമേളങ്ങളുടെ അകമ്പടിയുമായും കേരളകലാരൂപങ്ങള്‍ നൃത്തമാടിയും വിപുലമായ പ്രൊസഷനോടെ ആരംഭിക്കുന്ന കൺവെൻഷ നിൽ മുന്നൂറു പേരിൽ പരം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ഒരു പുതിയ അനുഭവമായിത്തീരും ന്യൂ യോർക്കിൽ എന്ന് പ്രസിഡന്റ് സുനിൽ നായർ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ വാനംപാടി കെ. എസ്സ് . ചിത്ര വിശിഷ്‌ട അതിഥിയായി പങ്കെടുക്കുന്നു എന്ന പ്രേത്യേകതയും ഈ കൺവെൻഷന്ണ്ട് . ഹൃദയത്തെ തൊട്ടുണർത്തുന്ന ഒട്ടനവധി ഗാന ശേഖരങ്ങളെ കോർത്തിണക്കി കൊണ്ടുള്ള സംഗീത നിശയും ഈ കൺവെൻഷന്റെ പ്രധാന ആകർഷണം ആണ്. അങ്ങെനെ ഈ കൺവൻഷൻ മുഴുവൻ സംഗീതപരമയിരിക്കും എന്നതിൽ സംശയംമില്ല.

കഥകളി, കളരിപ്പയറ്റ്, നാടൻ കലാരൂപങ്ങൾ, മോഹിയാട്ടം , കുച്ചിപ്പുടി തുടങ്ങി നിരവധി കലാരൂപങ്ങൾ കോർത്തിണക്കി നടൻ കലാരൂപങ്ങൾ ആസ്വദിക്കാനുള്ള ഒരു വേദി കുടിയവും ഈ കൺവെൻഷൻ.

മല്ലിക സുകുമാരൻ, നവ്യ നായർ,പ്രിയങ്ക നായർ, അശ്വതി നായർ,ബിജു സോപാനം, വി.കെ. പ്രകാശ്, കാവാലം ശ്രീകുമാർ, മുകുന്ദൻ തുടങ്ങി സനിമ രംഗത്തെ പ്രഗൽഫർ ഇതിനോടകംതന്നെ കൺവെൻഷന് ആശംസ അറിയിച്ചു വരുവാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

ഗ്രീറ്റ് ആൻഡ് മീറ്റ്, പ്രൊഫെഷണൽ ഫോറം, അക്കാഡമിക് കരിയർ ഗൈഡൻസ്, യൂത്ത് ആക്ടിവിറ്റീസ്‌ , വിമൻസ് എംപവർമെൻറ് , റാൻഡം ഡോർ പ്രൈസ്, ന്യൂ യോർക്ക് സിറ്റി ടൂർ, എല്ലാമേഖലകളിലും മികവ് തെളിയിച്ച കമ്മ്യൂണിറ്റി മെംബേഴ്സിന് ഗ്ലോബൽ മന്നം അവാർഡ് എന്നിവ ഉൾപ്പെടുത്തി കൺവെൻഷനെ അവസ്മരണീയമാക്കാൻ നാഷണൽ കമ്മിറ്റി ശ്രമിക്കുന്നതായി നാഷണൽ മെംബേർസ് ആയ അപ്പുകുട്ടൻ പിള്ളൈ, ജയപ്രകാശ് നായർ, പ്രദീപ് പിള്ളൈ, ബീനാ കാലത്ത് നായർ, വിമൽ നായർ, കിരൺ പിള്ള , സന്തോഷ് നായർ, പ്രസാദ് പിള്ള , ഡോ. ശ്രീകുമാർ നായർ, ഉണ്ണികൃഷ്ണൻ നായർ, ജയൻ മുളങ്ങാട്, അരവിന്ദ് പിള്ള, സുരേഷ് അച്യുത് നായർ, നാരായൺ നായർ, ജയകുമാർ പിപിള്ള , അഡ്വസറി ബോർഡ്‌ : എം. എൻ. സി .നായർ, സുരേഷ് പണിക്കർ , ബാല മേനോൻ എന്നിവർ അറിയിച്ചു.

ലോക തലസ്ഥാനമെന്നു ന്യു യോര്‍ക്കിനെ വിശേഷിപ്പിക്കാം. ആഗോളതലത്തില്‍, ലോക സാമ്പത്തിക സിരാകേന്ദ്രം,അതിനു പുറമെ നിരവധി സവിശേഷതകള്‍ നിറഞ്ഞ ആകര്‍ഷണീയമായ ടൂറിസ്റ്റ് സെന്ററുകൾ വെക്കേഷന് ഏറ്റവും പറ്റിയ ന്യൂ യോർക്ക് പോലുള്ള സിറ്റിയിൽ ഗ്ലോബൽ നായർ സംഗമം നടക്കുബോൾ അതിൽ പങ്കെടുക്കാൻ വളരെ അധികം ആളുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ജനകീയ പങ്കാളിത്തം കൊണ്ട് ഏറ്റവും മികച്ച ഒരു ഗ്ലോബൽ നായർ സംഗമം ആയിരിക്കും ഇതെന്ന് പ്രസിഡന്റ് സുനിൽ നായർ അഭിപ്രായപ്പെട്ടു.

ന്യൂ യോർക്കിലെ ഈ മഹാസംരംഭത്തില്‍ ആയിരത്തില്‍ പരം അതിഥികള്‍ അമേരിക്കയുടെയും കാനഡായുടെയും നാനാഭാഗത്തും നിന്നും വന്നു ചേര്‍ന്ന് ഈ കൺവെൻഷൻ ഒരു ചരിത്ര വിജയമാക്കി തീർക്കുമെന്ന് പ്രസിഡന്റ് സുനിൽ നായർ സെക്രട്ടറി സുരേഷ് നായർ, ട്രഷർ ഹരിലാൽ, വൈസ് പ്രസിഡന്റ് സിനു നായർ, ജോയിന്റ് സെക്രട്ടറി മോഹൻ കുന്നംകാലത്തു, ജോയിന്റ് ട്രഷർ സുരേഷ് നായർ, കൺവെൻഷൻ ചെയർ ശബരി നായർ എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *