എൽപാസൊ, ടെക്സസ്: മെക്സിക്കൻ അതിർത്തി പങ്കിടുന്ന ടെക്സസിലെ സുപ്രധാന കൗണ്ടിയായ എൽപാസൊയിലെ അത്യാവശ്യ സർവീസുകൾ ഒഴികെയുള്ളവ എല്ലാം രണ്ടാഴ്ചത്തേക്ക് അടച്ചിടണമെന്ന് കൗണ്ടി ജഡ്ജി ഒക്ടോബർ 29 നു ഉത്തരവിട്ടു.

കോവിഡ് വ്യാപനത്തെതുടർന്ന് ആശുപത്രികൾ രോഗികളെ കൊണ്ടുനിറഞ്ഞു കവിയുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് ജഡ്ജി റിക്കാർഡൊ സാമനിഗൊയുടെ ഉത്തരവിൽ പറയുന്നു. അതേസമയം ഈ ഉത്തരവ് വോട്ടിംഗിനൊ, പോളിംഗ് ഓഫീസർമാർക്കോ ബാധകമല്ലെന്നും വ്യക്തമാക്കി. വെർച്വ‌ൽ കോൺഫറൻസിലൂടെയാണ് ജഡ്ജി പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ടെക്സസിൽ അവശ്യ സർവീസല്ലാത്ത സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുന്നതിനും ആളുകളെ ഉൾക്കൊള്ളുവാൻ കഴിയുന്നതിന്‍റെ 75 ശതമാനം പേരെ ഉൾകൊള്ളുന്നതിനും ടെക്സസ് ഗവർണർ ഗ്രോഗ് ഏബട്ട് ഉത്തരവിട്ടതിനുശേഷമാണ് കൗണ്ടി ജഡ്ജിയുടെ പുതിയ ഉത്തരവ്.

എൽപാസൊ കൗണ്ടിയിൽ കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം ആയിരം കവിഞ്ഞതിനെ തുടർന്ന് രാത്രി പത്തു മുതൽ രാവിലെ 5 വരെ കർഫ്യു പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 29ന് 1128 പോസിറ്റീവ് കേസുകളാണ് കൗണ്ടിയിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ 585 പേർക്ക് ജീവഹാനിയും സംഭവിച്ചിട്ടുണ്ട്.

പി.പി. ചെറിയാൻ

By admin

Leave a Reply

Your email address will not be published. Required fields are marked *