ന്യൂ യോർക്ക് : കോവിഡ് 19 പ്രതിരോധവും പ്രതിവിധിയും ആയുർവേദത്തിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ഫോമാ കെയർ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആൻഡ് ഹെല്പ് ലൈനിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വെബിനാർ വൻവിജയം!

ഡോ.ഷൈജു ഓലക്കോട്, ഡോക്ടർ അംബിക നായർ, ഡോക്ടർ വിഷ്ണുനമ്പൂതിരി എന്നീ പ്രമുഖ ആയുർവേദ ഭിഷഗ്വരന്മാർ പങ്കെടുത്ത വെബിനാറിൽ ഫലപ്രദമായ രീതിയിൽ ആയുർവേദത്തിലൂടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കാം എന്നും എങ്ങനെ അതിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം എന്നതിനെ അടിസ്ഥാനമാക്കിയുള്ള ശ്രോതാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ആയുർവേദ ജീവിതചര്യകളിലൂടെ അത് എങ്ങനെ ഫലപ്രദമായി സാധ്യമാക്കാം എന്ന് അവർ പ്രതിപാദിച്ചു,

ഡോ.ഷൈജു ഓലക്കോട് ജീവിത ശൈലികളിൽ ഉണ്ടാവേണ്ട മാറ്റങ്ങളെക്കുറിച്ചും അതുമൂലം എങ്ങനെ പ്രതിരോധിക്കാം എന്നും പ്രതിപാദിച്ചു. ശരിയായ ഭക്ഷണ ക്രമീകരണം, ആവശ്യത്തിനുള്ള ഉറക്കം, ശരിയായ വിശ്രമം എന്നിവ മൂലം ശരീരത്തിലെ സ്വഭാവികമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അങ്ങനെ രോഗപീഡകളിൽ നിന്നും രക്ഷപ്പെടാമെന്നും, ജീവിതശൈലിയിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ രോഗങ്ങൾക്ക് അനുസരിച്ചല്ല മറിച്ച് സ്ഥിരമായ ഒരു ജീവിതശൈലി അവലംബിക്കുകയാണ് ഈ രോഗപ്രതിരോധശേഷി നിലനിർത്താനും ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഡോക്ടർ വിഷ്ണുനമ്പൂതിരി തൻറെ പ്രഭാഷണത്തിൽ ആഹാരം, വിഹാരം, ഊർജ്ജസ്കരങ്ങളായ ഔഷധങ്ങളുടെ പ്രയോഗം, യോഗ എന്നിങ്ങനെയുള്ള കാര്യങ്ങളാൽ കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നും കൂടാതെ ഔഷധങ്ങൾ ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി അനുസരിച്ചാണ് നിശ്ചയിക്കേണ്ടത് എന്നും പറഞ്ഞു. കൂടാതെ അനേകം ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായി മറുപടി പറയുകയുണ്ടായി,

അമേരിക്കയിൽ എല്ലാവിധത്തിലുള്ള ആയുർവേദ മരുന്നുകൾ ലഭ്യമാണെന്നും അമേരിക്കയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ആണ് മരുന്നുകൾ ഉപയോഗിക്കേണ്ടത് എന്നും ഡോക്ടർ അംബിക നായർ പറഞ്ഞു.

മെയ് 8 വെള്ളിയാഴ്ച വൈകിട്ട് 8.30 ആരംഭിച്ച് ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വെബിനാറിൽ ഏകദേശം നൂറിലധികം ആളുകൾ പങ്കെടുക്കുകയും നിരവധി ചോദ്യങ്ങൾക്ക് പ്രതിവിധികൾ നൽകുകയുമുണ്ടായി, ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം ആയിരുന്നു ഈ വെബിനാറിന്റെ മോഡറേറ്റർ,

ഫോമാ കെയർ കമ്മ്യൂണിറ്റി ടാസ്ക് ഫോഴ്സ് ആൻഡ് ഹെല്പ് ലൈനിന്റെ നേതൃത്വത്തിലാണ് ദേശീയതലത്തിൽ ഇങ്ങനെയൊരു വെബിനാർ ഫോമാ സംഘടിപ്പിച്ചത് , നാഷണൽ കോർഡിനേറ്റർ ജിബി തോമസ്, അനിയൻ ജോർജ്, ബെന്നി വാച്ചാച്ചിറ, ഉണ്ണികൃഷ്ണൻ, ബൈജു വർഗീസ്, ജോസ് മണക്കാട്, ഐയ്ഞ്ജല സുരേഷ് എന്നിവരാണ് ഫോമാ കെയർ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ അതിൻറെ വിജയത്തിനു വേണ്ടി പിന്നണിയിൽ പ്രവർത്തിച്ചത് പ്രവർത്തിച്ചത്.

അമേരിക്കയിൽ ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്നവർക്ക് വളരെ ഫലപ്രദമായി അതിനെയൊക്കെ ആയുർവേദ ജീവിതചര്യകളിലൂടെ നേരിടുവാനുള്ള വഴികൾ പങ്കുവച്ച ഈ വെബിനാറിൽ പങ്കെടുത്ത എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫോമാ പ്രസിഡൻറ് ഫിലിപ്പ് ചാമത്തിൽ, സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡൻറ് വിൻസൻറ് ബോസ് മാത്യു, ജോയിൻറ് സെക്രട്ടറി സാജു ജോസഫ്, ജോയിൻറ് ട്രഷറർ ജെയിൻ കണ്ണച്ചാൻപറമ്പിൽ എന്നിവർ അഭ്യർത്ഥിച്ചു.

വാർത്ത – ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം)

By admin

Leave a Reply

Your email address will not be published. Required fields are marked *