ആഴ്ചകളുടെ ഇടവേളക്ക് ശേഷം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ കോവിഡ്- 19 കേസുകള്‍ കൂടി തുടങ്ങിയത് . ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് രാജ്യത്ത് മറ്റുള്ളയിടങ്ങളേക്കാള്‍ കൂടുതല്‍ വേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നത്. സന്തോഷത്തിൽ മതിമറന്ന് ഇരിക്കെ വീണ്ടും കോവിഡ് ജനങ്ങളെ ഭയപ്പെടുത്താൻ വീണ്ടും എത്തിയിരിക്കുന്നു .അമേരിക്കൻ അതിർത്തി ഇതുവരെയും തുറന്നിട്ട് പോലുമില്ല , തുറന്നാൽ എന്തായിരിക്കും?ആൽബെർട്ട COVID-19 കേസുകൾ കൂടുന്നതിനനുസരിച്ച് വിദഗ്ദ്ധർ കൂടുതൽ പരിഭ്രാന്തരാകുന്നു

ജനങ്ങൾ മതിമറന്ന് പാർക്കുകളിലും ബീച്ചുകളിലും ബാറുകളിലും മാസ്‌ക് ധരിക്കാതെയും വേണ്ടത്ര അകലം പാലിക്കാതെയും നടക്കാൻ തുടങ്ങിയത് മുതലാണ് ആണ് വീണ്ടും .കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൊത്തം 368 പുതിയ കോവിഡ് -19 കേസുകള്‍ ആല്‍ബര്‍ട്ട സ്ഥിരീകരിച്ചു. ഇതോടെ പ്രവിശ്യയില്‍ സജീവമായ അണുബാധയുള്ളവരുടെ എണ്ണം ആയിരത്തിലേറെയായി. (1,109 ). ഇവരില്‍ 86 പേര്‍ ആശുപത്രിയിലാണ്, 17 പേര്‍ തീവ്രപരിചരണത്തിലാണ്. ആല്‍ബെര്‍ട്ടയുടെ മരണസംഖ്യ മൂന്നായി വര്‍ദ്ധിച്ചു. 90 വയസുള്ള ഒരാള്‍ മരിച്ചുവെന്ന് ആല്‍ബര്‍ട്ട ഹെല്‍ത്ത് റിപ്പോര്‍ട്ട് ചെയ്തു. ദീര്‍ഘകാല പരിചരണ കേന്ദ്രമായ ജനറേഷന്‍സ് കാല്‍ഗറിയിലെ കോവിഡ് -19 ബാധയുമായി ബന്ധപ്പെട്ടതാണ് ഈ മരണം.

മറ്റ് രണ്ട് മരണങ്ങള്‍, 90 വയുള്ള  സ്ത്രീയും 70 കാരനായ  പുരുഷനും എഡ്മണ്ടണിലെ മിസറിക്കോര്‍ഡിയ ആശുപത്രിയിലെ കോവിഡ് ബാധയുമായി ബന്ധപ്പെട്ടതാണ്. ആളോഹരി പ്രതിദിന രോഗബാധ കൂടുതല്‍ പടിഞ്ഞാറന്‍ പ്രവിശ്യയായ ആല്‍ബര്‍ട്ടയിലാണ്. അതേസമയം, ആളോഹരി അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ രണ്ടാമതുമാണ്.

ഇക്കാര്യത്തില്‍ ഒന്നാമത് ക്യൂബക് പ്രവിശ്യയാണ്. മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ വീണ്ടും ശക്തമാകുകയാണ്. സന്നദ്ധ ശ്രമം മതിയെന്ന് പറഞ്ഞ് മാസ്‌ക് നിര്‍ബന്ധമാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. അടുത്ത നാളുകളിൽ കാനഡയിൽ നിന്ന് വിമാനമാർഗം യാത്ര ചെയ്യുന്നവരിൽ രോഗം പിടിപെട്ടത് റിപ്പോർട്ട് ചെയ്തിരുന്നു

ഷിബു കിഴക്കേകുറ്റ്

By admin

Leave a Reply

Your email address will not be published. Required fields are marked *