സ്വതന്ത്രഭാരതം ഒരു പരമാധികാര രാഷ്ട്രമായി ഉയര്‍ത്തപ്പെട്ട 1950 ജനുവരി 26 ന്റെ ഓര്‍മ്മ പുതുക്കുമ്പോള്‍ ഇന്ത്യന്‍ നാഷ­ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ന്യൂയോർക്‌ കേരളാ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഫെബ്രുവരി 1 -ന് ശനിയാഴിച്ച ഉച്ചയ്ക്ക് 2 മണിക്ക് ഹാർട്സ് ഡെയിൽ ൽ ഉള്ള Our Lady of Shkodra – Albanian Church ഓഡിറ്റോറിയത്തിൽ (361 W Hartsdale Ave, Hartsdale, New York 10530)ൽ വെച്ച് വിപുലമായ രീതിയില്‍ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ നടത്തപ്പെടുന്നു.

ഇന്ത്യയുടെ സാഹോദര്യം കാത്തുസൂക്ഷിക്കാൻ ഭരണഘടനയാണ് നമ്മെ വഴികാട്ടിയത്.ഭാരത്തത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും , സാമ്പത്തികവും, രാഷ്ട്രിയവുമായാ നീതി ഉറപ്പു നൽകുന്ന ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുകയും അത് നിയമമാക്കുകയും അതിനെ നമുക്കായി സമർപ്പിച്ച ജനുവരി 26 നമ്മെ അംബന്ധിച്ചെടത്തോളം മറക്കാനാവാത്ത ഒന്നാണ്.ഇന്ത്യ­യുടെ എഴുപതാമത്‌ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ത്തില്‍ പങ്കെ­ടുത്ത് നമ്മുടെ രാജ്യ­ത്തോ­ടുള്ള രാജ്യ­സ്‌നേഹം പ്രദര്‍ശി­പ്പി­ക്കുന്ന അവ­സ­ര­മാക്കി ഇതിനെ വിനി­യോ­ഗി­ക്ക­ണ­മെന്ന് ചാപ്റ്റർ പ്രസിഡന്റ്‌ ജോയി ഇട്ടൻ അഭ്യർഥിച്ചു.

ഒരു സ്വതന്ത്ര രാജ്യം റിപ്പബ്ലിക്ക് ആകുമ്പോൾ ആണ് അവിടുത്തെ ജനങ്ങൾ തീർത്തും ആ രാജ്യത്തിന്റെ അവകാശികൾ ആകുന്നത്. സാമ്രാജ്യത്തിന്റെ ഒരു നുകങ്ങളും ഇല്ലാതെ, ഒരു രാജാവും സ്വന്തമാണെന്ന് അവകാശപ്പെടാതെ ജനങ്ങളുടെ മാത്രം രാജ്യമാണ് ഇന്ത്യ എന്ന് പറയാനുള്ള അവകാശം ആണ് റിപ്പബ്ലിക്ക് ദിനം നമുക്ക് നൽകുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനം എല്ലാ ഭാരതീയർക്കും ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും ദിവസമാണ്. അത് ആഘോഷിക്കേണ്ട ഒരു ദിവസമാണ്.

ഈ വര്‍ഷത്തെ റിപ്പ­ബ്ലിക് ദിനാ­ഘോ­ഷ­ങ്ങളില്‍ മുഖ്യാ­തി­ഥി­യായി സംബ­ന്ധി­ക്കു­ന്നത് കേരള രാഷ്ട്രീയത്തിലെ കോൺഗ്രസിന്റെ ഗർജിക്കുന്ന സിംഹം വി.ടി . ബൽറാം എം.എൽ. എ കൂടാതെ നാഷ­ണല്‍ ഐ.­എന്‍.­ഒ.സി കേരളാ ചെയര്‍മാന്‍ കള­ത്തില്‍ വര്‍ഗീസ്, പ്രസി­ഡന്റ് ജോബി ജോര്‍ജ്,ട്രഷറര്‍ സജി എബ്രഹാം,Rev.Dr. വര്‍ഗീസ്‌ എബ്രഹാം(നാഷണൽ ട്രഷർ ), ചാക്കോ കൊയികലെത്തു(റീജ.വൈസ് പ്രസിഡന്റ്) തുടങ്ങി സാമുഹ്യ സംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ആശംസകള്‍ അറിയിച്ച് സംസരിക്കുന്നതയിരുകും.

പൊതു­സ­മ്മേ­ള­ന­ത്തി­നു­ശേഷം നട­ക്കുന്ന കലാ­പ­രി­പാ­ടി­ക­ളുടെ ക്രമീ­ക­ര­ണ­ങ്ങള്‍ പൂര്‍ത്തി­യാ­യ­താ­യും, പുതുമയാര്‍ന്ന കലാ പരിപാടികളും ,. വ്യത്യ­സ്ത­മായ രീതി­യില്‍ നൃത്താ­വി­ഷ്കാ­ര­ങ്ങള്‍ കോര്‍ത്തി­ണക്കി നയ­ന­മ­നോ­ഹാ­രിത വിളി­ച്ചോ­തുന്ന നൂതന പരി­പാ­ടി­ക­ളാണ് ആവി­ഷ്ക­രി­ച്ചി­രി­ക്കു­ന്ന­തു . കുടാതെ കേരളത്തനിമയാര്‍ന്ന ഭക്ഷണവും ഒരിക്കിയിട്ട്ണ്ട് ജനറൽ കണ്‍വീ­നര്‍മാ­രായ വർഗിസ് ജോസഫ്‌, ശ്രീകുമാർ ഉണ്ണിത്താൻ, ലൈസി അലക്സ്‌, ഗണേഷ് നായർ എന്നിവർഅറി­യി­ച്ചു.

ന്യൂയോർക്കി­ലും പരി­സര പ്രദേ­ശ­ങ്ങ­ളി­ലു­മുള്ള മുഴു­വന്‍ ഇന്ത്യ­ക്കാ­രേയും ഈ സമ്മേ­ള­ന­ത്തി­ലേക്ക് ക്ഷണിക്കു ന്നതായി കൺവീനർ മാരായ കെ .ജി. ജനാർദ്ദനൻ , ജോൺ കേ മാത്യു (ബോബി), ഷീല ജോസഫ് ,ഷാജി ആലപ്പാട്ട് , ആന്റോ വർക്കി, ജോയ്‌സ്‌ൻ മണവാളൻ ,രാജൻ ടി ജേക്കബ്‌, ബിപിൻ ദിവാകരൻ ,ഇട്ടൂപ് ദേവസ്യ ,സജി മറ്റമന , ലീന ആലപ്പാട്ട്, സുരേന്ദ്രൻ നായർ ,ലിനു ജോൺ,തോമസ്‌ ജോണ്‍, ഷയിനി ഷാജാൻ , രാജ് തോമസ്‌, ബാബു തുമ്പയിൽ,ജോർജ് കുട്ടി ഉമ്മൻ ,പൗലോസ്‌ വർക്കി എന്നിവർ അറിയിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ

By admin

Leave a Reply

Your email address will not be published. Required fields are marked *