ഷിക്കാഗോ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പള്ളികളും അസോസിയേഷനുകളും സംയുക്തമായി ഷിക്കാഗോയില്‍ നടത്തിയ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി. ക്രിസ്തുമസ് കരോള്‍, ക്രിസ്തീയ നൃത്തങ്ങള്‍, ക്രിസ്തുമസ് സന്ദേശം, മറ്റു വിവിധ പരിപാടികള്‍ എന്നിവകൊണ്ട് നിറപ്പകിട്ടാര്‍ന്ന പരിപാടികള്‍ അരങ്ങേറി.

ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ക്രിസ്തുമസ് സന്ദേശം നല്‍കി. ക്രിസ്തുവിന്റെ സന്ദേശം മറ്റു ജനങ്ങളില്‍ എത്തിക്കാന്‍ ഈ ക്രിസ്തുമസ് കാലത്ത് നമുക്ക് സാധിക്കണമെന്നു അദ്ദേഹം പറഞ്ഞു. കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ പള്ളികളും, അസോസിയേഷനുകളും ചേര്‍ന്നു വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.

വിശിഷ്ടാതിഥികളെക്കൊണ്ട് തിങ്ങി നിറഞ്ഞ ആഘോഷത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സുധാകര്‍ ദെലേല അധ്യക്ഷ പ്രസംഗം നടത്തി. യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, കോണ്‍ഗ്രസ്മാന്‍ ഷോണ്‍ കാസ്റ്റണ്‍, മേയര്‍ റോം ഡേലി, ഷാംബര്‍ഗ് ടൗണ്‍ഷിപ്പ് ട്രസ്റ്റി നിമേഷ് ഗായതി, സെനറ്റര്‍ ലോറ എല്‍മാന്‍ എന്നിവര്‍ ക്രിസ്തുമസ് സന്ദേശങ്ങള്‍ നല്‍കി. സംഘടനയുടെ ചെയര്‍മാന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എല്ലാവിശിഷ്ടാതിഥികളേയും സദസിനേയും സ്വാഗതം ചെയ്തു. ജനറല്‍ കണ്‍വീനര്‍മാരായി കീര്‍ത്തികുമാര്‍ രാവുറിയും, ആന്റോ കവലയ്ക്കലും വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വിവിധ അവാര്‍ഡുകളും തദവസരത്തില്‍ നല്‍കുകയുണ്ടായി. ഷിക്കാഗോ സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചിലെ മുപ്പതോളം പേര്‍ അടങ്ങിയ സംഘത്തിന്റെ വര്‍ണ്ണശബളമായ ക്രിസ്തുമസ് കരോള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റി. സ്വാദിഷ്ടമായ ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ക്ക് തിരശീല വീണു.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *