ന്യൂയോര്‍ക്ക് ഇന്ത്യന്‍ അസംബ്ലി ഓഫ് ഗോഡിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ 1 വരെ .യോങ്കേഴ്‌സ് ചര്‍ച്ചില്‍ വച്ചു നടത്തുന്നതാണ്.

മാര്‍ത്തോമാ സഭയുടെ സന്നദ്ധ സുവിശേഷ സംഘം സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുള്ള റവ. ടി. എ വര്‍ഗീസ് ഈ യോഗങ്ങളില്‍ ദൈവവചന പ്രഘോഷണം നടത്തുന്നതാണ്. ന്യൂയോര്‍ക്ക് മാര്‍ത്തോമാ സഭയുടെ മുന്‍ വികാരികൂടിയാണ് അദ്ദേഹം.

ഇമ്മാനുവേല്‍ ഫെയ്ത്ത് മിനിസ്ട്രീസ് ഇന്റര്‍നാഷണല്‍ എന്ന നോര്‍ത്ത് ഇന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ അദ്ദേഹം നേതൃത്വം നല്‍കുന്നു.

ഓഗസ്റ്റ് 30, 31 (വെള്ളി, ശനി) ദിവസങ്ങളില്‍ വൈകിട്ട് 7-നും, സെപ്റ്റംബര്‍ ഒന്നാംതീയതി ഞായറാഴ്ച രാവിലെ 10-നും ആണ് അദ്ദേഹം ശുശ്രൂഷിക്കുന്നത്.

204 Mclean Avenue, Yonkers, Newyork 10705-ല്‍ നടക്കുന്ന യോഗങ്ങളിലേക്ക് ജാതി മത സഭാ വ്യത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ജേക്കബ് വര്‍ഗീസ് (215 205 4525), റവ. എം.എസ് മത്തായി (914 968 0928).

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *