ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ്മാ സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനും കേരളത്തിലെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെനിറസാന്നിദ്ധ്യവുമായിരുന്ന അഭിവന്ദ്യഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെവേര്‍പാട് മാര്‍ത്തോമാ സഭയ്ക്ക് മാത്രമല്ലസമൂഹത്തിനാകെ വലിയ നഷ്ടമാണെന്ന് അമേരിക്കന്‍മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റും, മാര്‍ത്തോമാ സഭ മണ്ഡലം പ്രതിനിധിയുമായ എബി മക്കപ്പുഴ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

മാര്‍ത്തോമ്മസഭയുടെ ആത്മീയവും ഭൗതികവുമായ വളര്‍ച്ചക്കുംഉയര്‍ച്ചക്കുമായി എക്കാലവും നിലകൊണ്ട പുരോഹിതശ്രേഷ്ഠനായിരുന്നു ഡോ ജോസഫ്മാര്‍ത്തോമ്മ മെത്രാപ്പോലീത്തയെന്നും, സാമൂഹികതിന്മകള്‍ക്കെതിരെ നിര്‍ഭയം പോരാടിയ ശ്രേഷ്ഠജീവിതത്തിന് ഉടമയായിരുന്നുവെന്നും, സമൂഹത്തിലെ അശരണരുടെ മോചനത്തിനുംക്ഷേമത്തിനും വേണ്ടി വേറിട്ട സംഭാവനകള്‍നല്‍കിയ ദിവ്യ തേജസ്സ് മറയപ്പെട്ടുവെങ്കിലുംമനുഷ മനസ്സുകളില്‍ എന്നെന്നുംഓര്‍മകളായി നിലകൊള്ളുമെന്നും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി അനുശോചനപ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

സെക്രട്ടറി
ജോ ചെറുകര (ന്യൂയോര്‍ക്ക് )
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *