ഡാളസ്: ഫെബ്രുവരി 14 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ച കനത്ത ഹിമപാതം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തിപ്പെട്ടതോടെ അതിതീവ്ര ദുരിതം അനുഭവിക്കേണ്ടിവന്ന ടെക്‌സസ് ജനത, പ്രത്യേകിച്ച് ഡാളസ് നിവാസികള്‍ വെള്ളിയാഴ്ച ഉച്ചയോടെ സാധാരണനിലയിലേക്ക് തിരിച്ചുവന്നുതുടങ്ങി. ഗതാഗതവും സാധാരണനിലയിലായി.

തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരുന്നു വൈദ്യുതി തകരാറും, ജലവിതരണവും തടസപ്പെട്ടത്. വൈദ്യുതി നിലച്ചതോടെ അതിശൈത്യത്തില്‍ നിന്നും രക്ഷപെടുവാന്‍ പലരും സ്വന്തം വീടുകളില്‍ നിന്നും പലായനം ചെയ്യേണ്ടവന്ന സ്ഥിതിയുമുണ്ടായി. ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് മേഖലകളില്‍ മുക്കാള്‍ ഭാഗവും വൈദ്യുതി വിതരണം തടസപ്പെട്ടുവെങ്കിലും ചുരുക്കം ചില സിറ്റികളില്‍ വൈദ്യുതി വിതരണം മുടങ്ങിയില്ലെന്നതും ആശ്വാസം പകര്‍ന്നു.

തണുത്തുറഞ്ഞ പൈപ്പുകള്‍ പൊട്ടി പല വീടുകളിലും വെള്ളം കയറിയതും അപൂര്‍വ സംഭവമായിരുന്നു. ആറ് ഇഞ്ച് കനത്തില്‍ ഡാളസ് കൗണ്ടിയില്‍ ആദ്യമായി ഉണ്ടായ മഞ്ഞുവീഴ്ച നേരിടുന്നതിനു ഫലപ്രദമായ നടപടികള്‍ ഉടന്‍ സ്വീകരിക്കാന്‍ കഴിയാതിരുന്നത് സംഭവത്തിന്റെ ഗുരുതരാവസ്ഥ വര്‍ധിപ്പിച്ചു. ഗ്രോസറി സ്റ്റോറുകളില്‍ വെള്ളിയാഴ്ച രാവിലെയും അവശ്യ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമല്ലായിരുന്നു. വീടും പരിസരവും റോഡും മൂടിക്കിടന്നിരുന്ന മഞ്ഞ് വെള്ളിയാഴ്ച വൈകിട്ടോടെ അപ്രത്യക്ഷമായി. പല സന്നദ്ധ സേവാ സംഘടനകളും സഹായത്തിനു തയാറായി മുന്നോട്ടുവന്നിട്ടുണ്ട്.

പി.പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *