മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയിൽ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണ് കാനഡയിൽ മരിച്ചത്.
രണ്ടര വർഷമായി കനഡയിൽ താമസിക്കുന്ന ത്വൽഹത്ത് ഹാലി ഫാക്സ് പ്രവിശ്യയിൽ ജോലി ചെയ്യുകയായിരുന്നു. മസ്തിഷ്ക്കാഘാതത്തെ തുടർന്നായിരുന്നു മരണം.
പരേതനായ തലാപ്പിൽത്തൊടിക അബൂബക്കർ ഹാജിയുടെയും സി.പി അസ്മാബിയുടെയും മകനാണ്. ബദറുന്നീസ, റഹനാസ്, ജാസ്മിൻ, സഫീറ (ടീച്ചർ, ജി എം എൽ പി എസ് കുട്ടശ്ശേരിക്കുളമ്പ), ജമാൽ അൻസാരി (ജിദ്ദ) എന്നിവർ സഹോദരങ്ങളാണ്.
ഷിബു കിഴക്കേകുറ്റ്