വാഷിംഗ്ടണ്‍ ഡി.സി.: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഡോസ് സെപ്റ്റംബര്‍ മുതല്‍ നല്‍കി തുടങ്ങുന്നതിന് നിര്‍ദ്ദേശം നല്‍കുമെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ ആഗസ്റ്റ് 16 തിങ്കളാഴ്ച വെളിപ്പെടുത്തി.
ആദ്യ ഡോസ് ലഭിച്ചവര്‍ക്കാണ് 8 മാസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ജനുവരിയില്‍ തന്നെ രണ്ടു ഡോസ് ലഭിച്ചവര്‍ക്ക് ഉടനെ ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്ന്ും ബൈഡന്‍ ഭരണകൂടം അറിയിച്ചു.
സെപ്റ്റംബര്‍ മാസത്തോടെ ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും കോവിഡ് വാക്‌സീന്‍ ലഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബൂസ്റ്റര്‍ ഡോസ് ആദ്യമായി ഹെല്‍ത്ത് വര്‍ക്കേഴ്‌സ്, നഴ്‌സിംഗ് ഹോം അന്തേവാസികള്‍, പ്രായം കൂടിയ പൗരന്‍മാര്‍ എന്നിവര്‍ക്കാണ് ലഭിക്കുക.
ബൂസ്റ്റര്‍ ഡോസിനുള്ള വാക്‌സിന് അനുമതി നല്‍കുന്നതിനുള്ള ശ്രമത്തിലാണ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അതോടൊപ്പം അടുത്ത ആഴ്ചകളില്‍ ഫൈസര്‍ വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.
ബൂസ്റ്റര്‍ ഡോസിന്റെ പ്രഖ്യാപനം ഈയിടെ ഈവാരാവസാനത്തോടെ ഉണ്ടാകും. ഡല്‍റ്റാ വേരിയന്റിന്റെ വ്യാപനം കൂടുതല്‍ ഗുരുതരമായതിനാലാണ് ബൂസ്റ്റര്‍ ഡോസിനെകുറിച്ചു തീരുമാനം എടുക്കേണ്ടി വന്നത്. ആദ്യം സ്വീകരിച്ച ഗ്രൂപ്പില്‍പ്പെട്ട വാക്‌സിന്‍ തന്നെ ബൂസ്റ്റര്‍ ഡോസിനായി തിരഞ്ഞെടുക്കാവുന്നതാണെന്നു അധികൃതര്‍ പറഞ്ഞു.
പി.പി.ചെറിയാന്‍