ഹ്യൂസ്റ്റന്‍: തൃശൂര്‍ അസോസിയേഷന് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (ടാഗ്) പിക്നിക് മിസ്സോറി സിറ്റിയിലെ ‘കിറ്റി ഹൊള്ളോ പാര്‍ക്ക്’ പവലിയനില്‍ ആഗസ്ത് 18 ശനിയാഴ്ച നടത്തി. അസോസിയേഷന് രൂപീകൃതമായതിനു ശേഷം നടന്ന പ്രഥമ പരിപാടി ആണെന്നുള്ള ഒരു പ്രത്യേകതയും ഈ പിക്നിക്കിനുണ്ട്. ഹ്യുസ്റ്റണ്‍ മേഖലയിലെ നിരവധി കുടുംബങ്ങള്‍ പിക്നിക്കില്‍ പങ്കെടുത്തു. കായികവിനോദ മത്സരങ്ങളും രുചികരമായ ഭക്ഷണവും പിക്നിക്കിന് മാറ്റുകൂട്ടി.
പ്രസിഡന്റ് ശ്രീമതി ഷീല ചെറു, വൈ. പ്രസിഡന്റ് ശീ. ജയന് അരവിന്ദാക്ഷന് എന്നിവര്‍ പിക്നിക്കിന് നേതൃത്വം നല്കി. കമ്മിറ്റി അംഗങ്ങളുടെ ആത്മാര്‍ത്ഥയും കൂട്ടായ പ്രവര്‍ത്തനവും പിക്നിക് വന്‍ വിജയമാക്കി തീര്‍ക്കുവാന്‍ സഹായിച്ചു. ഓഗസ്റ്റ് 31ന് നടക്കുന്ന ഓണാഘോഷ പരിപാടിയിലും എല്ലാവരുടെയും നിസ്സീമമായ സാന്നിധ്യവും സഹകരവും ഉണ്ടാവണം എന്ന്, പ്രസിഡന്റ് ശ്രീമതി ഷീല ചെറു അഭ്യര്‍ത്ഥിച്ചു. സലീം അറക്കല്‍ അറിയിച്ചതാണിത്.
എ.സി. ജോര്‍ജ്