ഡാളസ്: ബുധനാഴ്ച അക്രമിയുടെ വെടിയേറ്റ് മരണപ്പെട്ട മസ്‌കീറ്റ് സിറ്റിയിലെ (ഡാളസ് കൗണ്ടി) നോർത്ത് ഗാലോവേ അവന്യുവിൽ ഉള്ള ഡോളർ സ്റ്റോർ നടത്തിയിരുന്ന മലയാളിയായ സാജന്‍ മാത്യൂസിനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച്ച വൈകിട്ട് 7.15 ന് ക്യാൻഡിൽ ലൈറ്റ് വിജിൽ നടത്തി.

സാജന്റെ സ്നേഹിതരുടെ നേതൃത്വത്തിൽ മസ്‌കീറ്റ് സിറ്റിയിലെ (1800 block of N. Galloway Avenue) അപകടം നടന്നതായ ഡോളർ സ്റ്റോറിന്റ മുമ്പിൽ ഇന്നലെ വൈകിട്ട് നടന്നതായ ക്യാൻഡിൽ ലൈറ്റ് വിജിലിൽ മലയാളികളെ കൂടാതെ അനേക അമേരിക്കൻ വംശജരും മറ്റ് പ്രദേശവാസികളും സാജൻ മാത്യൂസിനോടുള്ള ആദരവും, അനുശോചനവും അർപ്പിക്കാൻ എത്തിയിരുന്നു.

ഡാളസിൽ കൂടെ കൂടെ നടക്കുന്നതായ വെടിവെയ്പ്പും, അക്രമ സംഭവങ്ങളും പ്രത്യേകിച്ച് മലയാളീ സമൂഹം വളരെ ഭയത്തോടെ ആണ് വീക്ഷിക്കുന്നത്.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *