ഗാര്‍ലന്റ് (ഡാലസ്) : ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും സംയുക്തമായി എച്ച്ഇബി ഫാര്‍മസിയുമായി സഹകരിച്ചു കോവിഡ് വാക്‌സീന്‍ നല്‍കുന്നു. ഏപ്രില്‍ 10 ശനിയാഴ്ച രാവിലെ 8 മുതല്‍ 1 വരെയാണ് കേരള അസോസിയേഷന്‍ ഓഫീസില്‍ വച്ച് വാക്‌സീന്‍ നല്‍കുന്നതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്‌സീനാണ് നല്‍കുന്നത്. ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചായിരിക്കും വിതരണം. വാക്‌സീന്‍ സൗജന്യമാണ്. എന്നാല്‍ ഇന്‍ഷുറന്‍സ്, മെഡിക്കെയര്‍ എന്നിവ ഉള്ളവര്‍ കാര്‍ഡുകള്‍ കൊണ്ടുവരേണ്ടതാണെന്നും അസോസിയേഷന്‍ ഭാരവാഹികളായ ദാനിയേല്‍ കുന്നേല്‍, പ്രദീപ് നാഗനൂലില്‍ എന്നിവര്‍ അറിയിച്ചു. പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സീന്‍ നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഐവര്‍ഗീസ് -214 868 6240 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് .

പി പി ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *