വാഷിംഗ്ടണ്‍ ഡി.സി.: കാലിഫോര്‍ണിയ 25 th കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ നിന്നും യു.എസ്. ഹൗസ് ഓഫ് റപ്രസന്റേറ്റീവായ കാതറിന്‍ ലോറന്‍ഹില്‍ രാജിസമര്‍പ്പിച്ചു. ഒക്ടോബര്‍ 27 ഞായറാഴ്ച വൈകീട്ടായിരുന്നു ഹില്ലിന്റെ അപ്രതീക്ഷിത രാജി പ്രഖ്യാപനം.
ഹില്ലിന്റെ സ്റ്റാഫിലെ ഒരംഗവുമായി അവിഹിത ബന്ധംആരോപിക്കപ്പെട്ടതാണ് രാജിയില്‍ അവസാനിച്ചത്. ഇതിനെ തുടര്‍ന്ന് ഹൗസ് എത്തില്‍ കമ്മിറ്റി ഒക്ടോബര്‍ 23 ബുധനാഴ്ച അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

!987 ആഗ്സ്റ്റ് 25 ന് ടെക്സ്സിലെ എബിലിനില്‍ ജനിച്ച ഹില്‍ കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദം നേടിയത്.
ഭവനരഹിതരായവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന പാത്തിന്റെ (PATH) എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
2018 നാണ് ഇടക്കാല തിരഞ്ഞെടുപ്പില്‍ നിലവിലുള്ള റിപ്പബ്ലിക്കന്‍ സ്റ്റീവ് നൈറ്റിനെ പരാജയപ്പെടുത്തിയാണ് യു.എസ്. സെനറ്റില്‍ എത്തിയത്.
ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന ഒരു നക്ഷ്ത്രമായിരുന്നു ഹില്‍ എന്ന പ്രമീള ജയപാല്‍ പറഞ്ഞു. ട്രമ്പിന്റെ ഇംപീച്ച് ടെസ്റ്റുമായി മുന്നോട്ടു പോകുന്ന ഡമോക്രാറ്റിക് പാര്‍ട്ടിക്ക് സ്വന്തം അംഗത്തിന്റെ രാജി കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *