ന്യു യോർക്ക്: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെയും, ഡോളിയുടെയും പുത്രന്‍ ജെഫിന്‍ കിഴക്കേക്കുറ്റിന്റെ (22) വേര്‍പാടില്‍ പ്രസ് ക്ലബ് ന്യു യോർക്ക് ചാപ്ടർ അനുശോചിച്ചു.

വലിയ പ്രതീക്ഷകളുണർത്തിയ ജെഫിൻ പ്രസ് ക്ലബ് കോൺഫറൻസിന് നൽകിയ സേവനം നിസീമമാണ്. പുഞ്ചിരിയോടെ അതിഥികളെ സ്വീകരിക്കുന്ന ജെഫിൻ അന്ത്യയാത്ര പാറഞ്ഞുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നു നാട്ടിൽ നിന്ന് എത്തിയ അതിഥികൾ പലരും പറഞ്ഞതിൽ അതിശയോക്‌തിയില്ല.

ജെഫിന്റെ വേർപാട് ബിജുവിനെയും ഡോളിയെയും സഹോദരരേയും കുടുംബാംഗങ്ങളെയും എത്രകണ്ട് വേദനിപ്പിക്കുന്നു എന്ന് എല്ലാവർക്കും അറിയാം. അവർക്ക് സർവേശ്വരൻ സമാശ്വാസം നൽകട്ടെ.

ജെഫിന്റെ വേർപാട് പ്രസ് ക്ലബ് കുടുംബത്തിനും വലിയ ആഘാതമാണ് . ജെഫിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം കുടുംബത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നു-ചാപ്ടർ പ്രസിഡന്റ് ജോർജ് ജോസഫ്, സെക്രട്ടറി റെജി ജോർജ്, ട്രഷറർ ടാജ് മാത്യു എന്നിവർ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *