ന്യൂജേഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ പ്രമുഖ എഞ്ചിനീയറിംഗ് സംഘടനയായ കേരളാ എഞ്ചിനീയറിംഗ് ഗ്രാഡുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് (KEAN) അമേരിക്കയുടെ 12മത് കുടുംബസംഗമം നവംബര്‍ 13ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണ്‍ സെന്റ് ജോര്‍ജ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.

ന്യൂയോക്ക് പവർ അതോറിറ്റിയിൽ ഇലെക്ട്രിക്കൽ എഞ്ചിനീയറിംഗ് ഒപ്പേറഷൻസ് ഡയറക്ടർ മലയാളിയായ ജോഹാരത്ത് തഹസീൻ ചടങ്ങിൽ എൻജിനീറിംഗ് നൂതന സാങ്കേതിക വിദ്യകളെക്കുറിച്ച് പ്രഭാഷണം നടത്തും. ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രമുഖ ഗായകൻ തഹസിന്റെ ഭാര്യയാണ് ജോഹാരത്ത്. തഹസീന്റെ ശ്രുതിമധുരമായ ഗാനാലാപനത്തിനു പുറമെ പ്രശസ്ത നർത്തകിയും ഡാൻസ് കൊറിയോഗ്രാഫറും സൗപർണിക സ്കൂൾ ഓഫ് ഡാൻസിലെ നൃത്താധ്യാപികയുമായ കീൻ മെമ്പർ കൂടിയായ മാലിനി നായരുടെ നേതൃത്വത്തിൽ ചടുലതയാർന്ന ക്ലസിക്കൽ -സിനിമാറ്റിക്ക് നൃത്ത പരിപാടികൾ ചടങ്ങിന് മാറ്റു കൂട്ടം. കൂടാതെ കീൻ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. കീൻ സ്കോളർഷിപ്പിനു അർഹരായ വിദ്യാർത്ഥികൾക്ക് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.

കഴിഞ്ഞ 13 വര്‍ഷമായി എഞ്ചിനീയേഴ്‌സിന്റെ കരിയര്‍ വികസനത്തിനും എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ഊന്നല്‍ നല്‍കി ധാരാളം പ്രവര്‍ത്തനങ്ങള്‍ക്കാണ് കീന്‍ നേതൃത്വം നല്‍കിയിരിക്കുന്നത്. എഞ്ചിനീയറിംഗിന് പഠിക്കുന്ന സമര്‍ത്ഥരായ കുട്ടികളില്‍ നിന്ന് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുന്ന പദ്ധതിയും കീന്‍ വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു.

പദ്ധതി തുടങ്ങിയതിനു ശേഷം 130 ഓളം എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ അവരുടെ മുഴുവന്‍ കോഴ്‌സ് ഫീസും കൊടുത്ത് പഠിപ്പിക്കുവാന്‍ സാധിച്ചത് കീനിന്റെ പ്രവര്‍ത്തനങ്ങളുടെ പൊന്‍തൂവലാണ്. കൂടാതെ തൊഴിൽ രഹിതരായ എഞ്ചിനീയേഴ്‌സിന് ജോലി കണ്ടെത്തുന്നതിലൂടെ എഞ്ചിനീയറിംഗ് ടീച്ചേര്‍സില്‍ നിന്ന് മികച്ച പ്രതിഭകളെ ആദരിക്കുന്നതിനും കീന്‍ ശ്രദ്ധിക്കുന്നു. കീന്‍ മെമ്പേര്‍സിന്റെ എഞ്ചിനീയറിംഗിന് പഠിക്കുന്ന മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതും കീനിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. എല്ലാ രംഗത്തുമുള്ള എഞ്ചിനീയേഴ്‌സുമായി നെറ്റ്വര്‍ക്ക് നടത്തുന്നതിന് കിട്ടുന്ന ഈ അവസരം ഉപയോഗിക്കുവാന്‍ താല്‍പര്യമുള്ളവര്‍ കീന്‍ പ്രസിഡന്റ് മെറി ജേക്കബ്, സെക്രട്ടറി ജോ അലക്‌സാണ്ടര്‍, ട്രഷറര്‍ സോജുമോന്‍ ജെയിംസ് എന്നിവരുമായി ബന്ധപ്പെടുക.

പുതുതായി സംഘടനയിൽ ചേരാൻ ആഗ്രഹിക്കുന്ന മലയാളി എഞ്ചിനീർമാർ കീനുമായി ബന്ധപ്പെടണമെന്നും പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള എല്ലാ മലയാളി കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായും കീൻ പ്രസിഡന്റ് മെറി ജേക്കബ്, സെക്രട്ടറി ജോ അലക്‌സാണ്ടര്‍, ട്രഷറര്‍ സോജുമോന്‍ ജെയിംസ് എന്നിവരും മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബോർഡ് ഓഫ് ട്രസ്റ്റി അംഗങ്ങളും അറിയിച്ചു.

ഫിലിപ്പോസ് ഫിലിപ്പ്

By admin

Leave a Reply

Your email address will not be published. Required fields are marked *