ന്യൂയോര്‍ക്ക്: മുഖ്യധാരാ രാഷ്ട്രീയത്തിലെ ശ്രദ്ധേയ സാന്നിധ്യമായ കളത്തില്‍ വര്‍ഗീസിനു ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റിന്റെ പുരസ്കാരം നല്‍കി ആദരിച്ചു.

നവംബര്‍ 12-നു വെസ്റ്റ്ബറിയിലെ യെസ് വീ ക്യാന്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ചടങ്ങില്‍ ലോംഗ് ഐലന്റ് സെനറ്റര്‍ അന്ന കപ്ലാന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റ് കമന്റേഷന്‍ അവാര്‍ഡും, നാസ്സു കൗണ്ടി എക്‌സിക്യൂട്ടീവ് ലോറ കുറാന്‍ കൗണ്ടി റെക്കഗ്‌നേഷന്‍ അവാര്‍ഡും, ഹെംപ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ലോറ ഗിലാന്‍ ടൗണ്‍ റെക്കഗ്‌നേഷന്‍ അവാര്‍ഡും സമ്മാനിച്ചു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നാസ്സു കൗണ്ടി വൈസ് ചെയര്‍മാന്‍, ചെയര്‍മാന്‍ നോര്‍ത്ത് ഹെംപ്സ്റ്റഡ് ഇന്ത്യന്‍ മലയാളി അസോസിയേഷന്‍, ഐ.എന്‍.ഒ.സി കേരള ചെയര്‍മാന്‍ ഉള്‍പ്പടെ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.

പൊതുരംഗത്തും, രാഷ്ട്രീയ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കളത്തില്‍ വര്‍ഗീസ് പുതിയ തലമുറയിലെ കഴിവുറ്റ വ്യക്തികളെ രാഷ്ട്രീയ രംഗത്തേക്ക് കൈപിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്.

നിരവധി ആളുകള്‍ക്ക് രാഷ്ട്രീയ രംഗത്ത് മത്സരിക്കുന്നതിനുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബി.കെ.വി മെമ്മോറിയല്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂടിയായ കളത്തില്‍ വര്‍ഗീസ് കാന്‍സര്‍ രോഗ ബാധിതരായവരെ സഹായിക്കുന്നതിലും സജീവമാണ്.

ഐ.എന്‍.ഒ.സി കേരള പ്രസിഡന്റ്, ഐ.എന്‍.ഒ.സി യു.എസ്.എ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതോടൊപ്പം നിരവധി മുഖ്യധാരാ സംഘടനകളിലും സജീവമായി പ്രവര്‍ത്തിക്കുന്നു.

വി.എസ് റിയാലിറ്റി എന്ന ബിസിനസ് കമ്പനി ഉടമകൂടിയായ കളത്തില്‍ കുടുംബ സമേതം ലോംഗ് ഐലന്റില്‍ താമസിക്കുന്നു.

ജോബി ജോര്‍ജ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *