ഒന്റാരിയോ(കാനഡ): ഒന്റേറിയൊ പ്രൊവിന്‍സില്‍ വീണ്ടും സ്‌റ്റേ അറ്റ് ഹോം ഉത്തരവ് ഏപ്രില്‍ 8 വ്യാഴാഴ്ച മുതല്‍ നിലവില്‍ വരുന്നു. കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നാണ് മൂന്നാമതും സ്‌റ്റേ അറ്റ് ഹോം ഉത്തരവിറക്കേണ്ടി വന്നതെന്ന് പ്രീമിയര്‍ ഡഗ് ഫോര്‍ഡ് പറഞ്ഞു. 28 ദിവസത്തേക്കാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. ഒന്റേറിയൊ പ്രൊവിന്‍സില്‍ ശരാശരി 2800 പോസിറ്റീവ് കേസ്സുകള്‍റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും, ഇതില്‍ 18 വയസ്സിന് മുകളിലുള്ളവരെയാണ് കൂടുതല്‍ ബാധിക്കുന്നതെന്നും ആരോഗ്യ വകുപ്പു അധികൃതര്‍ അറിയിച്ചു.

കാനഡയില്‍ സ്‌റ്റേറ്റ് ഓഫ് ഏമര്‍ജന്‍സി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ പ്രൊവിന്‍സാണ് ഒന്റേറിയൊ. പ്രൊവിന്‍സില്‍ വാക്‌സിനേഷന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചതായും ഡഗ് ഫോര്‍ഡ് പറഞ്ഞു.

സ്്‌റ്റേ അറ്റ് ഹോം നിലനില്‍ക്കുന്ന നാലാഴ്ചകളില്‍ 40 ശതമാനം ഒന്റേറിയൊ നിവാസികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്നും ഫോര്‍ഡ് പറഞ്ഞു. അത്യാവശ്യ സര്‍വീസിലുളളവരൊഴികെ എല്ലാവര്‍ക്കും സ്‌റ്റേ അറ്റ് ഹോം ഉത്തരവ് ബാധകമാണ്. ഗ്രോസറി സ്‌റ്റോറുകള്‍, ഹെല്‍ത്ത് കെയര്‍ സര്‍വീസസ് എന്നിവ അത്യാവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജനുവരി 17ന് ശേഷം ഏറ്റവും കൂടുതല്‍ കേസ്സുകള്‍(3215) ഏപ്രില്‍ 7 ബുധനാഴ്ച രാവിലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 17 മരണവും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ ഈ പ്രൊവിന്‍സില്‍ മാത്രം മരിച്ചവരുടെ എണ്ണം 7475 ആയി ഉയര്‍ന്നു.

പി.പി.ചെറിയാന്‍

By admin

Leave a Reply

Your email address will not be published. Required fields are marked *