ചിക്കാഗോ: ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആന്‍ഡ് അസംപ്ഷന്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നവ നേതൃത്വ സ്ഥാനാരോഹണവും അവാര്‍ഡ് നൈറ്റും ഓഗസ്റ്റ് 29 ഞായറാഴ്ച വൈകുന്നേരം 5.30ന് നടക്കും. സമ്മേളനവേദി ബെല്‍വുഡിലുള്ള കത്തീഡ്രല്‍ (സെയിന്റ് ചാവാറാഹാള്‍) ഹാള്‍ (5000 സെയിന്റ് ചാള്‍സ് റോഡ് ,ബെല്‍വുഡ്, ഇല്ലിനോയിസ് 60401) ആയിരിക്കും.

സമ്മേളനത്തിലെ മുഖ്യാതിഥിയായ റവ:ഫാ: അലക്‌സ് വാച്ചാപറമ്പില്‍ മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കോവിഡ് മഹാമാരിയുടെ നീരാളിപ്പിടുത്തം സംഘടനാ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനും വളര്‍ച്ചയ്ക്കുമൊക്കെ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിച്ചു.

ഇപ്പോള്‍ നിലവില്‍വരുന്ന കോവിഡാനന്തര നേതൃത്വത്തിന് സംഘടനയുടെ മുന്നോട്ടുള്ള കുതിപ്പിനും വളര്‍ച്ചയ്ക്കും ശാക്തീകരണത്തിനും നിരവധി കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കേണ്ടതായിട്ടുണ്ട്.

സമ്മേളനത്തിനു ചാരുത പകരുന്ന പ്രധാനപ്പെട്ട ചടങ്ങായ അവാര്‍ഡ് നൈറ്റും ഒപ്പം നടക്കും. 2020ലെ ഹൈസ്കൂള്‍ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരത്തിനു വിജയികളായവരെ ആദരിക്കുകയും സമ്മാനദാനം നല്കുകയും ചെയ്യുന്നതായിരിക്കും. ഹൈസ്കൂള്‍ തലത്തില്‍ പഠനത്തില്‍ മികവ് പുലര്‍ത്തുന്ന സംഘടനാംഗങ്ങളുടെ മക്കള്‍ക്കായി സ്ഥാപിച്ചിട്ടുള്ള അവാര്‍ഡാണിത്..

പ്രസ്തുത സമ്മേളനത്തിലേക്ക് എല്ലാ അംഗങ്ങളെയും അഭ്യുദയ കാംക്ഷികളെയും കുടുംബസമേതം ഭാരവാഹികള്‍ ക്ഷണിക്കുന്നു. ഇതൊറിയിപ്പായി സ്വീകരിച്ചു എല്ലാവരും താങ്കളുടെ സാന്നിത്യയവും സഹകരണവും വഴി സമ്മേളനത്തെ വാന്‍ വിജയമാക്കണമെന്നു ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു

വിവരങ്ങള്‍ക്ക്: ഷാജി കൈലാത്ത് (പ്രസിഡന്റ്) 224 715 6736, ഷീബാ ഫ്രാന്‍സീസ് (സെക്രട്ടറി) 847 924 1632, ജോണ്‍ നടയ്ക്കപ്പാടം (ട്രഷറര്‍) 847 347 6447.

ആന്റണി ഫ്രാന്‍സീസ്

By admin

Leave a Reply

Your email address will not be published. Required fields are marked *