ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 2021 ലെ അന്താരഷ്ട്ര മീഡിയാ കോൺഫ്രൻസിന്റെ റെജിഷ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളോടെ, അന്താരാഷ്ട നിലവാരത്തിലുള്ള ഗ്ലെൻവ്യൂ റിനയസൻസ് മാരിയറ്റ് സ്യൂട്സിൽ വച്ച് നടത്തപെടുന്ന കോൺഫ്രൻസിൽ ഇതിനകം തന്നെ നിരവധി മാധ്യമ പ്രവർത്തകരും സംഘടനാ നേതാക്കളും റെജിഷ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. https://indiapressclub.org/ എന്ന IPCNA യുടെ വെബ്‌സൈറ്റിലൂടെ തികച്ചും ലളിതമായ രീതിയിൽ കൺവെൻഷന് രെജിസ്റ്റർ ചെയ്യുവാനും മിതമായ നിരക്കിൽ റൂമുകൾ ബുക്ക് ചെയ്യുവാനുമുള്ള സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ നിന്നും അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മാധ്യമ പ്രവർത്തകരുടെയും സംഘടനാ – രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യം ഇതിനകം തന്നെ ഉറപ്പായിരിക്കുന്ന ഈ മീഡിയാ കോൺഫറൻസിന്റെ ഭാഗമായി വിജ്ഞാനപ്രദവും കൗതുകതരവും വിനോദപ്രദവുമായ നിരവധി പാരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് നാഷണൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ അറിയിച്ചു.

ഇനിയും രെജിസ്റ്റർ ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ വെൺസൈറ്റ് സന്ദർശിച്ച് എത്രയും വേഗം റെജിഷ്‌ട്രഷൻ നടപടികൾ പൂർത്തിയാക്കണം എന്ന് അദ്ദേഹം അറിയിച്ചു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

അനിൽ മറ്റത്തികുന്നേൽ

By admin

Leave a Reply

Your email address will not be published. Required fields are marked *