എറണാകൂളം ജില്ലയിലെ ഒരു പട്ടണമാണ് മലയാറ്റൂർ. മലയാറ്റൂർ മലമുകളിലെ സെന്റ് തോമസ് പള്ളി കേരളത്തിലെ ഒരു പ്രമുഖ ക്രിസ്തീയ തീർഥാടന കേന്ദ്രമാണ്. ഈ പള്ളി നിന്നിരുന്ന കുറിഞ്ഞിമലകളിൽ നിന്ന് മഹാശിലായുഗത്തെ പ്രതിനിധീകരിക്കുന്ന കളിമൺ പാത്രങ്ങളും ചിത്രങ്ങൾ ഉള്ള മൺപാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. വർഷത്തിലൊരിക്കൽ മരക്കുരിശും ചുമന്ന് ശരണം വിളികളുമായി മല കയറുന്ന ക്രിസ്തീയ ഭക്തന്മാർ പ്രാചീനകാലം മുതൽക്കെ നില നിന്നിരുന്ന ആചാരങ്ങൾ തുടർന്നു പോരുന്നു.