ന്യൂയോര്‍ക്ക്: തിരുവല്ല വേങ്ങല്‍ മണപ്പറമ്പില്‍ ജോളി ഈപ്പന്റെ ഭാര്യ സാറാമ്മ ജോളി (ജോയ്സ് – 65 വയസ്സ്) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മേപ്രാല്‍ ചമതയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍. ജെസ് ജോസഫ് (ഫിലാഡല്‍ഫിയ) , ജെനി ജോളി (ന്യൂയോര്‍ക്ക്). മരുമകന്‍. മൈക്കിള്‍ ജോസഫ് (ഫിലാഡല്‍ഫിയ). കൊച്ചുമകന്‍ : ട്രിസ്റ്റന്‍ ജോസഫ്.

പൊതുദര്‍ശനം: ജൂലൈ 31ന് വെള്ളിയാഴ്ച വൈകുന്നേരം 4 മൂതല്‍ 8 വരെ ഫ്ളിന്‍ മെമ്മോറിയല്‍ ഹോം ( Flynn Memorial Home, 325 S Broadway, Yonkers, NY 10705)

സംസ്കാര ശുശ്രൂഷകള്‍ : ആഗസ്റ്റ് 1 ന് ശനിയാഴ്ച രാവിലെ 9 ന് യോങ്കേഴ്സ് സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തില്‍ ( 34 Morris St, Yonkers, NY 10705)

ശുശ്രൂഷകള്‍ക്കു ശേഷം മൌണ്ട് ഹോപ്പ് സെമിത്തേരിയില്‍ (50, Jackson Ave, Hastings-on Hudson, NY) മൃതദേഹം സംസ്കരിക്കുന്നതുമാണ്. ശുശ്രൂഷകളും ക്രമീകരണങ്ങളും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരിക്കും ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം sojimediausa.com/live ല്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോളി ഈപ്പന്‍, ന്യൂയോര്‍ക്ക് ( 914 589 7523)

ജീമോന്‍ റാന്നി

By admin

Leave a Reply

Your email address will not be published. Required fields are marked *