ഡാലസ്: ചെങ്ങന്നൂർ പള്ളിക്കമണ്ണിൽ പരേതനായ പി.എം ജോസഫിന്റെ മകൻ റെജി ജോൺ ജോസഫ് (55) ഡാലസിൽ നിര്യാതനായി. കോന്റിനെന്റൽ ഇൻഡസ്ട്രിയൽ ഗ്രൂപ്പിൽ ഐറ്റി വിഭാഗം ഉദ്യോഗസ്ഥൻ ആയിരുന്നു. ഡാലസിലെ അറിയപ്പെടുന്ന സ്‌പോട്‌സ് താരവും, പ്രമുഖ സോക്കർ ടീം ആയ ഡാലസ് ഡൈനമോസിന്റെ ഗോൾ കീപ്പറും ആയിരുന്നു.

ഡാലസിലെ ആദ്യകാല പ്രവാസി മലയാളിയും ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗവും ആയ ചെങ്ങന്നൂർ കളീയ്ക്കൽപ്പടിക്കൽ മാമ്മൻ കോശിയുടെ മകൾ നാൻസി (യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഡാളസ് ) ആണ് ഭാര്യ.

മക്കൾ: ഹാന, കസിയ,സാക്.

സഹോദരങ്ങൾ: പരേതനായ റോയ് മാത്യു ജോസഫ്, എബി ജോസഫ് (ന്യൂജേഴ്‌സി).

പൊതുദർശനം നാളെ (വ്യാഴം) വൈകിട്ട് 4.30 മുതൽ 8 മണി വരെ കോപ്പലിലെ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Parkway, Coppell, Texas 75019 ) വെച്ച് നടത്തപ്പെടുന്നതാണ്.

സംസ്കാര ചടങ്ങുകൾ മാർച്ച് 5 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോപ്പലിൽ ഉള്ള റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ വെച്ച് നടത്തപ്പെടുന്നതും ശുശ്രുഷകൾക്ക് ശേഷം ഉച്ചക്ക് 12 മണിയോടുകൂടി റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.

ഷാജീ രാമപുരം

By admin

Leave a Reply

Your email address will not be published. Required fields are marked *