ന്യൂജേഴ്സി – പാര്ലിന് ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന കുമ്പനാട് മുല്ലശ്ശേരില്‍ വര്‍ഗീസ് ജോര്‍ജ് (ജോര്‍ജുകുട്ടി) 69 വയസ്സ് നിര്യാതനായി. ന്യൂജേഴ്സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. യു.എസ് പോസ്റ്റല്‍ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും സീനിയര്‍ എന്‍ജിനീയര്‍ ആയി റിട്ടയര്‍ ചെയ്തു.
ഭാര്യ ഏലിയാമ്മ ജോര്‍ജ് (കുഞ്ഞുമോള്‍) റിട്ടയേര്‍ഡ് നഴ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ന്യൂവാര്‍ക്ക്. പത്തനംതിട്ട മേക്കൊഴൂര്‍ വാഴയില്‍ കുടുംബാംഗമാണ്.
മക്കള്‍ – സോഫിയ ജോര്‍ജ്, ജസ്റ്റിന് ജോര്‍ജ്.
സഹോദരങ്ങള്‍ – ജോസ് കെ.കെ. പത്തനംതിട്ട, ആലീസ് ചെറിയാന് തിരുവല്ല, മാത്യു വര്‍ഗീസ് (മത്തായിക്കുട്ടി) പ്ലെയ്നോ ടെക്സാസ്, എബ്രഹാം വര്‍ഗീസ് (അവറാച്ചന്) എറണാകുളം, തോമസ് വര്‍ഗീസ് (തോമസ് കുട്ടി) ന്യൂജേഴ്സി, ജോസഫ് വര്‍ഗീസ് (കൊച്ചുബാബു) ഡാളസ്.
ശവസംസ്കാര ശുശ്രൂഷകള്‍ക്ക് അമേരിക്ക -കാനഡ ഭദ്രാസനാധിപന്‍ ഡോ. ഫിലിപ്പോസ് മാര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിക്കും.