ചിക്കാഗോ: കോട്ടയം ഇടുവരിയില്‍ പരേതനായ ഇ.കെ. ഫിലിപ്പിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ നിര്യാതയായി. കൂട്ടിക്കല്‍ പള്ളിവാതുക്കല്‍ കുടുംബാംഗമാണ്.

തലപ്പാടി ഐപിസി സഭാംഗമായിരുന്ന പരേത ദീര്‍ഘകാലം സഭാ സഹോദരീസമാജം സെക്രട്ടറിയായും സണ്‍ഡേ സ്കൂള്‍ അധ്യാപികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊണ്ണൂറാമത്തെ വയസില്‍ അമേരിക്കയിലെത്തിയ പരേത മക്കളോടൊപ്പം ഇവിടെ സ്ഥിരതാമസമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ആശുപത്രിയിലായിരുന്നുവെങ്കിലും സുഖം പ്രാപിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു.

പരേതയായ സാറാമ്മ ജോര്‍ജ്, പാസ്റ്റര്‍ ജോണ്‍സണ്‍ ഫിലിപ്പ്, ആനി ആന്‍ഡ്രൂസ്, കുര്യന്‍ ഫിലിപ്പ്, മേരി ഫിലിപ്പ് എന്നിവര്‍ മക്കളും, പരേതനായ പാസ്റ്റര്‍ ജി ജോര്‍ജ്, ലാലി ജോണ്‍സണ്‍, പാസ്റ്റര്‍ ആന്‍ഡ്രൂസ് കെ. ജോര്‍ജ്, പ്രിയാ കുര്യന്‍ ഫിലിപ്പ്, ഷാജി കൂട്ടുമ്മേല്‍ എന്നിവര്‍ മരുമക്കളുമാണ്. പരേതയ്ക്ക് 12 കൊച്ചുമക്കളും, 4 കൊച്ചുമരുമക്കളും, 3 പേരക്കുട്ടികളുമുണ്ട്.

സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 30 വെള്ളിയാഴ്ച 4 മണിക്ക് നൈല്‍സിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കും. ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന അന്ത്യ ശുശ്രൂഷകള്‍ക്കുശേഷം മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ ഫിലിപ്പ് (847 912 5578).

ജോയിച്ചന്‍ പുതുക്കുളം

By admin

Leave a Reply

Your email address will not be published. Required fields are marked *