തിരുവല്ല: കാലം ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ (89) കബറടക്കം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ തിങ്കളാഴ്ച മൂന്നു മണിക്ക് നടക്കും. ദൗതികശരീരം ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മ സ്മാരക ഓഡിറ്റോറിയത്തിലേക്കു മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണി വരെ പൊതുദര്‍ശനം തുടരും.
പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ മെത്രാപ്പൊലീത്ത ഏതാനും ദിവസങ്ങളായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ചയായി ആരോഗ്യ സ്ഥിതി തീര്‍ത്തും മോശമായിരുന്നു. മെത്രാപ്പൊലീത്തയുടെ ആവശ്യപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടന്നിരുന്നു.