ഹൈദരാബാദ്: 37കാരനായ ഹൈദരാബാദ് സ്വദേശി യു.എസിലെ ജോര്‍ജിയയില്‍ കുത്തേറ്റ് മരിച്ചു. ജോര്‍ജിയയില്‍ 10 വര്‍ഷമായി കട നടത്തുന്ന മുഹമ്മദ് ആരിഫ് മുഹിയുദ്ദീന് ആണ് മരിച്ചത്.
ഞായറാഴ്ചയാണ് സംഭവം. നിരവധി തവണ കുത്തേറ്റ നിലയില്‍ ആരിഫിനെ വീടിന് പുറത്ത് കണ്ടെത്തുകയായിരുന്നു. കടയിലെ ഒരു ജീവനക്കാരനടക്കം ഏതാനും പേര് ചേര്‍ന്ന് ആരിഫിനെ ആക്രമിക്കുന്നതിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
അന്ത്യ കര്‍മ്മങ്ങള്‍ക്കായി യു.എസിലേക്ക് പോകാന്‍ എമര്‍ജന്‍സി വിസ നല്‍കണമെന്ന് ആരിഫിന്റെ ഭാര്യയും പിതാവും സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. മൃതദേഹം ജോര്‍ജിയയിലെ ആശുപത്രിയിലാണെന്നും ബന്ധുക്കളാരും അവിടെ ഇല്ലെന്നും ഭാര്യ പറഞ്ഞു.