ന്യൂയോര്‍ക്ക്: 50-ാംമത് ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ കെനിയന്‍ താരങ്ങള്‍ സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ആല്‍ബര്‍ട്ട് കൊറിര്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ (2:08:22) പെരസ് ജപ്ചിര്‍ചര്‍ (2:22:39) ഒന്നാം സ്ഥാനത്തോടൊപ്പം ന്യൂയോര്‍ക്ക് സിറ്റി മാരത്തണ്‍ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ താരവുമായി. ഒളിംമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവ് കൂടിയാണ് പെരസ്.

പുരുഷവിഭാഗം ജേതാവായ 27കാരന്‍ കൊറിറിന്‍റെ ആദ്യ മേജര്‍ മാരത്തണ്‍ വിജയമാണിത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2019ല്‍ കേവലം 23 സലെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്.

ആറബി, ഫാനിയല്‍ എന്നിവര്‍ പുരുഷ വിഭാഗത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയപ്പോള്‍ കെനിയയുടെ വിയോളചെപ്പ്റ്റു, എത്തിയോപ്പയുടെ അബാബല്‍ എസ്ഹന്നാ എന്നിവര്‍ വനിതാവിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനക്കാരായി.

അതിഥേയരായ അമേരിക്കയുടെ മോളി സെയ്ഡല്‍ വനിതാ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തി.

കോവിഡ് 19 കാരണം കഴിഞ്ഞ വര്‍ഷം മാരത്തണ്‍ നടത്തിയിരുന്നില്ല. കോവിഡ് മുന്‍കരുതലുകള്‍ കാരണം പങ്കെടുത്തവരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടായിരുന്നു. 2019ല്‍ 50000ലധികം പേര്‍ പങ്കെടുത്തപ്പോള്‍ ഇത്തവണ അത് 30000ലേക്ക് ചുരുങ്ങി.

സ്റ്റാറ്റിന്‍ ഐലന്‍റില്‍ നിന്നും ആരംഭിച്ച് ബ്രൂക്ക്ലിന്‍, ക്യൂന്‍സ്, ബ്രോങ്ക്സ് എന്നീ സിറ്റികളിലൂടെ കടന്ന് മന്‍ഹട്ടനിലെ സെന്‍രര്‍ പാര്‍ക്കിലാണ് ഫിനിഷ് ചെയ്തത്. 26.2 മൈല്‍ ദൈര്‍ഘ്യമുള്ള മാരത്തണില്‍ പങ്കെടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ പതിനായിരങ്ങള്‍ എത്തിയിരുന്നു.

വീല്‍ ചെയര്‍ വിഭാഗത്തില്‍ സ്വിസ് താരം മാര്‍സല്‍ ഹഗ് മികച്ച വിജയത്തോടെ ഒന്നാം സ്ഥാനം നേടിയപ്പോള്‍ ആസ്ട്രലിയയുടെ മാഡിസണ്‍ – ഡി- റോസാരിയോ വനിതാ വിഭാഗം ജേതാവായി.

100000, 60000, 40000 ഡോളര്‍ എന്നിങ്ങനെയാണ് ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ക്കുള്ള സമ്മാനത്തുക. മാരത്തണിന്‍റെ 50-ാം പതിപ്പ് പ്രമാണിച്ച് റിക്കാര്‍ഡ് ഭേദിക്കുന്നവര്‍ 50000 ഡോളറിന്‍റെ സമ്മാനത്തുക ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ അത് ആര്‍ക്കും നേടാനായില്ല.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്. ആയിരക്കണക്കിന് പോലീസ് ഓഫീസര്‍മാരെ കൂടാതെ ഹെലികോപ്റ്ററുകളും ഉപയോഗിച്ചിരുന്നു.

പ്രമുഖ ഗ്ലോബല്‍ ഐ.ടി. സര്‍വീസ് ബിസിനസ് സംരംഭമായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് (TCS) ആയിരുന്നു മാരത്തണിന്‍റെ പ്രധാന പങ്കാളിയും സ്പോണ്‍സറും.

ഗീവറുഗീസ് ചാക്കോ

By admin

Leave a Reply

Your email address will not be published. Required fields are marked *