ഫിലഡല്‍ഫിയാ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സിസ് കോണ്‍ഗ്രസ് പെന്‍സല്‍വാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 28 ശനിയാഴ്ചയും, 29 ഞായറാഴ്ചയും ആയി ന്യൂടൗണ്‍ തിയറ്ററില്‍ നടക്കുന്ന ലൗ ആക്ഷന്‍ ഡ്രാമാ എന്ന സിനിമാ പ്രദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

ഈ ഓണക്കാലത്ത് പ്രദര്‍ശനത്തിന് എത്തിയ സിനിമകളില്‍ കുടുംബ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയാണ് ഈ ചിത്രം. മലയാളികളുടെ മനസ്സില്‍ ഏക്കാലവും സൂക്ഷിക്കുന്ന മികച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ ആണു സംവിധാനം . മലയാളത്തിലെ ന്യുജനറേഷന്‍ മുന്‍ നിരനായകരില്‍ ഏറ്റവും ജനപ്രിയ നായകന്‍ നിവിന്‍ പോളി നായക വേഷത്തില്‍ എത്തുന്ന ചിത്രം എന്നതും ഗ്രാമീണ പെണ്‍കുട്ടിയായി മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ നായിക പദവിയില്‍ എത്തി ഇന്ന് തെന്നിന്ത്യന്‍ താര രാജ്ഞിയായി വളര്‍ന്ന നയന്‍ താര അഭിനയിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :സന്തോഷ് ഏബ്രഹാം : 215 605 6914
ഷാലു പുന്നൂസ് : 203 482 9123
ഫിലിപ്പോസ് ചെറിയാന്‍ : 215 605 7310
സാബു സ്‌കറിയാ : 267 980 7923

By admin

Leave a Reply

Your email address will not be published. Required fields are marked *