തെന്നിന്ത്യൻ നടി ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരൻ. ബുധനാഴ്ചയായിരുന്നു വിവാഹം. ഷീല തന്നെയാണ് വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ‘ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു…ഞങ്ങളുടെ പുതിയ ജീവിതം’- എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവച്ചത്. ‘പൂവേ ഉന്നാക്കാഗെ’ എന്ന തമിഴ് ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തേക്ക് കാലെടുത്തുവച്ച ഷീല മായാബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളികൾക്ക് സുപരിചിതയായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *