ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദാനില്‍ പുനരാരംഭിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗണ്‍ കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാഴ്ചയോളം തടസപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിംഗ് സംഘത്തിന് തിരിച്ചുപോകാനാകാത്തതും തിരിച്ചുപോയാല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ തിരിച്ചെത്താനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്ത് സുരക്ഷാ മാനദണ്ഡങ്ങളോടെ ഷൂട്ടിംഗ് തുടരാന്‍ അനുവദിച്ചെന്നാണ് വിവരം. ബ്ലസി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ അമല പോളാണ് നായിക. എ ആര്‍ റഹ്മാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഈ ചിത്രത്തിന് സംഗീതം ഒരുക്കി മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *