നിശബ്ദമായ കഥകൾ
————————-
പല കഥകൾ…. പല കാലങ്ങൾ…ഒരു കേന്ദ്രബിന്ദു…. സംസാര ഭാഷകളില്ലാത്ത.. ഒരു ഡയലോഗ് പോലും പറയാത്ത ,വികാര തീവ്രമായ ഒരു ത്രില്ലെർ അനുഭവം… പിന്നണിയിൽ ഇന്ത്യൻ സിനിമാ രംഗത്തെ മൂന്ന് പ്രമുഖർ ആദ്യമായി ഒന്നിക്കുന്ന അനീഷ് മോഹന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഹ്രസ്വ ചിത്രം “സൈലന്റ് സൈൻസ് “. ഇന്ത്യൻ സിനിമയിൽ തന്നെ അത്ഭുതമായി മാറിയ “ജെല്ലിക്കെട്ട് ” ന്റെ സൗണ്ട് ഡിസൈനർ രംഗനാഥ രവി… കമൽ ഹസ്സന്റെ വിശ്വരൂപം 2 പോലുള്ള സിനിമകളുടെ എഡിറ്റർ വിജയ് ശങ്കർ. മരയ്ക്കാർ എന്ന പ്രിയൻ-മോഹൻലാൽ ബ്രഹ്‌മാണ്ട ചിത്രത്തിന്റെ സംഗീത സംവിധായകൻ റോണീ റാഫെൽ…നിശബ്ദതയ്ക് മറ്റൊരു തലം സൃഷ്ടിക്കാൻ ഇതിലും മാരക കോമ്പിനേഷൻ വേറെ ഉണ്ടാവില്ലെന്നു വേണം കരുതാൻ…ലിയോയുടെ കഥാ തന്തുവിന് തിരക്കഥ എഴുതിയത് ബിയോൺ ടോം. ആർട്ട് തോമസ് ജേക്കബ് . പ്രമുഖ നിർമാതാവ് സജയ് സെബാസ്റ്റ്യൻ ചിത്രത്തിൽ പങ്കാളിയാവുന്നു.. കനേഡിയനായ സീനിയർ ക്യാമറാമാൻ എ. കെ. നമറ്റ് ചെക്ക് ന്റെ പരിചയ സമ്പന്നത ഓരോ ഫ്രയിമിലും പ്രതിഫലിച്ചിരിക്കുന്നു … കളറിങ് ശ്രീകുമാർ നായർ.
ചിത്രീകരണം പൂർത്തിയായ ഈ ഷോർട് ഫിലിം അവസാനഘട്ട മിനുക്കുപണികളിലാണ്..